മോദിയച്ചൻ  പറഞ്ഞത് പെട്രോള്‍ വില 50 രൂപ, ഇപ്പോൾ നൂറ് രൂപയായി; പരിഹരിക്കാമെന്ന്  ബിജെപി സ്ഥാനാർഥി; വീഡിയോ വൈറൽ

മോദിയച്ചൻ പറഞ്ഞത് പെട്രോള്‍ വില 50 രൂപ, ഇപ്പോൾ നൂറ് രൂപയായി; പരിഹരിക്കാമെന്ന് ബിജെപി സ്ഥാനാർഥി; വീഡിയോ വൈറൽ

കൊല്ലം ചവറയിലെ ബിജെപി സ്ഥാനാർഥി വിവേക് ഗോപന്റെ തിരഞ്ഞെടുപ്പ് പ്രചാരണ വിഡിയോ വൈറലാകുന്നു . വോട്ട് ചോദിച്ചിറങ്ങിയ വിവേക് ഗോപനോട് ഇന്ധനവിലയെ പറ്റി ഒരു സ്ത്രീ സംസാരിക്കുന്ന വിഡിയോ ആണ് വൈറൽ ആയിരിക്കുന്നത്. പെട്രോള്‍, ഡീസല്‍, ഗ്യാസ്, തൊഴിലുറപ്പ് എന്നീ നാല് വിഷയങ്ങളെക്കുറിച്ചാണ് ആൾക്കൂട്ടത്തിലെ ഒരു സ്ത്രീ വിവേക് ഗോപന് മുന്നില്‍ അവതരിപ്പിച്ചത്.

നാലു കാര്യങ്ങളിലും പരിഹാരമുണ്ടാവുമെന്ന് വിവേക് ഗോപന്‍ മറുപടിയും നല്‍കി. ഇതിനുള്ള മറുപടിയാണ് വൈറലായത്.'ഉണ്ടാവണം, നമ്മുടെ മോദിയച്ചൻ പറഞ്ഞത് പെട്രോള്‍ വില അമ്പത് രൂപയാണെന്നാണ്. പക്ഷെ ഇപ്പോള്‍ നൂറ് രൂപയായി' ഇതുകേട്ട് ചുറ്റുമുള്ള സ്ത്രീകള്‍ പൊട്ടിച്ചിരിക്കുന്നതും വിഡിയോയില്‍ കാണാം.

നാശം,,,,,!!! ഇതുങ്ങളോട് ഈ ചിരിയൊന്ന് നിർത്താൻ പറയുവോ,,,,,??? എന്റെ കോണ്സെന്ട്രെഷൻ പോണുന്ന്,,,,,🙄🙄

Posted by Arun Jaya on Wednesday, March 24, 2021
No stories found.
The Cue
www.thecue.in