പ്രവർത്തന രീതി മാറ്റണം; വെറുതെ കുറ്റം പറയാതെ ജനങ്ങളുടെ ആവശ്യം നിറവേറ്റണം; ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും ഒ രാജഗോപാൽ

പ്രവർത്തന രീതി മാറ്റണം; വെറുതെ കുറ്റം പറയാതെ ജനങ്ങളുടെ ആവശ്യം നിറവേറ്റണം;   ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും 
ഒ രാജഗോപാൽ

ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും വിമർശനവുമായി മുതിർന്ന ബിജെപി നേതാവ് ഒ രാജഗോപാൽ. ബി.ജെ.പിയുടെ പ്രവര്‍ത്തനരീതി മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഭരിക്കുന്ന പാര്‍ട്ടിയെന്ന നിലയിലേക്ക് പ്രവര്‍ത്തനം മാറ്റണം. ജനങ്ങള്‍ക്ക് ആവശ്യമുള്ള കാര്യങ്ങള്‍ ചെയ്തുകൊടുക്കാനാകണം . കുറ്റം പറഞ്ഞിട്ടും ആരോപണം ഉന്നയിച്ചിട്ടും കാര്യമില്ല. ജനങ്ങളുടെ ആവശ്യം നിറവേറ്റാനാകണമെന്നും രാജഗോപാല്‍ പറഞ്ഞു.

'സി.പി.ഐ.എം-ബിജെ.പി കൂട്ടുകെട്ടിനെക്കുറിച്ച് അറിയില്ല. കോണ്‍ഗ്രസുമായോ സി.പി.ഐ.എമ്മുമായോ ഒരു കൂട്ടുകെട്ടിനുമില്ല. മുഖ്യമന്ത്രി പിണറായി വിജയന്‍ ചെയ്ത നല്ല കാര്യങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. ഞാന്‍ പ്രതിപക്ഷത്ത് തന്നെയാണ്. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുക എന്നുള്ളത് എന്റെ രീതിയല്ല. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ അതിനെ അംഗീകരിക്കുക എന്നതാണ്. തെറ്റ് ചെയ്യുമ്പോള്‍ വിമര്‍ശിക്കുകയും വേണം', അദ്ദേഹം പറഞ്ഞു.

പ്രവർത്തന രീതി മാറ്റണം; വെറുതെ കുറ്റം പറയാതെ ജനങ്ങളുടെ ആവശ്യം നിറവേറ്റണം;   ബിജെപി നേതൃത്വത്തിനെതിരെ വീണ്ടും 
ഒ രാജഗോപാൽ
നേമത്തെ കോൺഗ്രസ്സ് സ്ഥാനാർഥി 'കരുത്തൻ' തന്നെയെന്ന് ഒ രാജഗോപാൽ; മുരളീധരൻ ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവ്

നേരത്തെ നേമം മണ്ഡലത്തെ സ്ഥാനാർഥി കുമ്മനം രാജശേഖരൻ തന്റെ പിൻഗാമിയാണെന്ന് വിശ്വസിക്കുന്നില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു. നേമത്തെ കോൺഗ്രസ്സ് സ്ഥാനാനാർഥിയായ കെ മുരളീധരന്‍ ശക്തനായ എതിരാളിയാണ് . സാക്ഷാല്‍ കരുണാകരന്റെ മകനാണ് കെ മുരളീധരന്‍, ശക്തമായ രാഷ്ട്രീയ പാരമ്പര്യമുള്ള നേതാവാണ് അദ്ദേഹമെന്നും രാജഗോപാല്‍ പ്രശംസിച്ചു. നേമത്തെ ബിജെപി സ്ഥാനാർഥി കുമ്മനം രാജശേഖരനെ ഒപ്പമിരുത്തിയായിരുന്നു ഒ രാജഗോപാൽ പ്രസ്താവിച്ചത്.

അതെ സമയം കോന്നി നിയമസഭാ മണ്ഡലത്തിൽ ബിജെപി സംസ്ഥാന പ്രസിഡന്റ സുരേന്ദ്രനും സിപിഎമ്മും തമ്മിൽ ഡീൽ ഉണ്ടെന്നന്ന ആരോപണവുമായി ആര്‍എസ്എസ് സൈദ്ധാന്തികനും ഓര്‍ഗനൈസര്‍ മുൻ പത്രാധിപരുമായ ആര്‍ ബാലശങ്കര്‍ രംഗത്ത് എത്തിയിരുന്നു. ചെങ്ങന്നൂരും ആറന്മുളയും സിപിഐഎമ്മിന്റെ വിജയം ഉറപ്പാക്കുന്നതിന് കോന്നിയില്‍ പ്രത്യുപകാരം ചെയ്യാമെന്നായിരിക്കാം ഡീല്‍ എന്നും ബാലശങ്കര്‍ പറഞ്ഞു. ചെങ്ങന്നൂരില്‍ ബിജെപി തനിക്ക് സീറ്റ് നിഷേധിച്ചതിന് പിന്നില്‍ സിപിഎമ്മാണെന്ന് മാതൃഭൂമി ഡോട്ട്കോമിന് നൽകിയ അഭിമുഖത്തിൽ പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in