''ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്നയാള്‍ക്ക് ഹെലികോപ്ടര്‍'', പിണറായി വിജയനെതിരെ ജാതിയധിക്ഷേപവുമായി കെ.സുധാകരന്‍

''ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്നയാള്‍ക്ക് ഹെലികോപ്ടര്‍'', പിണറായി വിജയനെതിരെ ജാതിയധിക്ഷേപവുമായി കെ.സുധാകരന്‍

മുഖ്യമന്ത്രി പിണറായി വിജയനെതിരെ ജാതിയധിക്ഷേപവുമായി കോണ്‍ഗ്രസ് നേതാവ് കെ.സുധാകരന്‍. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന ഒരാള്‍ക്ക് സഞ്ചരിക്കാന്‍ ഹെലികോപ്ടര്‍ എന്നാണ് കണ്ണൂരില്‍ കെ.സുധാകരന്‍ പറഞ്ഞത്. ചെത്തുകാരന്റെ കുടുംബത്തില്‍ നിന്ന് വന്ന് ഹെലികോപ്ടര്‍ എടുത്ത ആദ്യത്തെ മുഖ്യമന്ത്രിയാണ് പിണറായി വിജയന്‍ എന്നും സുധാകരന്‍ അധിക്ഷേപിക്കുന്നു. തലശ്ശേരിയില്‍ നടന്ന കോണ്‍ഗ്രസ് പൊതുയോഗത്തിലായിരുന്നു സുധാകരന്റെ വിവാദ പ്രസംഗം.

ശബരിമല സംഘര്‍ഷകാലത്തും പിണറായി വിജയനെതിരെ ജാതിയധിക്ഷേപമുണ്ടായിരുന്നു. അന്ന് പിണറായി വിജയന്‍ പ്രതികരിച്ചത് ഇങ്ങനെയാണ് ''എന്റെ അച്ഛനും ജേഷ്ഠന്മാരും ചെത്തുതൊഴില്‍ ചെയ്തിട്ടുണ്ട്. ഞാന്‍ അങ്ങനെയൊരു ജാതിയില്‍നിന്നാണെന്ന് അവരെന്നേ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വിജയന്‍ ഇന്ന തൊഴില്‍ മാത്രമേ എടുക്കാന്‍ പാടുള്ളൂ എന്നാഗ്രഹിക്കുന്ന ചിലരുണ്ടായിരിക്കും. അച്ഛനും മുത്തച്ഛനും (പിണറായിയുടെ) വന്നാലും ചെയ്യാന്‍ കഴിയില്ല എന്ന് വെല്ലുവിളിക്കുന്ന ചിലരുണ്ട്. ശരിയാണ് അവരുടെ കാലഘട്ടത്തില്‍ പൊതുവായ വിഷയങ്ങളില്‍ ഇടപെടലുകള്‍ നടത്താന്‍ കഴിയുമായിരുന്നില്ല. പ്രയാസപ്പെട്ടും (അടിച്ചമര്‍ത്തലുകള്‍ നേരിട്ടും) ജീവിച്ചവരല്ലേ.. അക്കാലം മാറിയല്ലോ. അതൊക്കെ മറിപ്പോയല്ലോ. അതീ പറയുന്നവര്‍ മനസിലാക്കേണ്ടതാണ്.''

'എന്റെ അച്ഛനും ജേഷ്ഠന്മാരും ചെത്തുതൊഴില്‍ ചെയ്തിട്ടുണ്ട്. ഞാന്‍ അങ്ങനെയൊരു ജാതിയില്‍നിന്നാണെന്ന് അവരെന്നേ ഓര്‍മിപ്പിച്ചുകൊണ്ടേയിരിക്കുന്നു. വിജയന്‍ ഇന്ന തൊഴില്‍ മാത്രമേ എടുക്കാന്‍ പാടുള്ളൂ എന്നാഗ്രഹിക്കുന്ന ചിലരുണ്ടായിരിക്കും. അച്ഛനും മുത്തച്ഛനും (പിണറായിയുടെ) വന്നാലും ചെയ്യാന്‍ കഴിയില്ല എന്ന് വെല്ലുവിളിക്കുന്ന ചിലരുണ്ട്.
പിണറായി വിജയന്‍

ദേശാഭിമാനി വാരികയുടെ ജനുവരി ലക്കത്തിലെ അഭിമുഖത്തിലും ജാതി പറഞ്ഞുള്ള അധിക്ഷേപത്തില്‍ പിണറായി വിശദമായ മറുപടി നല്‍കിയിരുന്നു. ''തൊഴിലെടുത്തു ജീവിക്കുക എന്നത് അഭിമാനമായി കരുതുന്ന ഒരു സംസ്‌കാരമാണ് എന്റേത്. ഏതുതൊഴിലും അഭിമാനകരമാണ്. എനിക്ക് ഏറെ പ്രിയപ്പെട്ട വ്യക്തിയാണ് എന്റെ അച്ഛന്‍. അച്ഛനൊപ്പം തന്നെ പ്രിയപ്പെട്ടതാണ് അച്ഛന്റെ തൊഴിലും. ഒരു തൊഴിലുമെടുക്കാതെ ഏവരെയും ചൂഷണം ചെയ്തു ജീവിക്കുക എന്ന രീതി സംസ്‌കാരമാക്കിയവരുമുണ്ട് സമൂഹത്തില്‍. ലോകത്തെയാകെ മാറ്റിമറിക്കാന്‍ പോന്ന രാഷ്ട്രീയശക്തിയാണ് തൊഴിലാളിവര്‍ഗം എന്ന ബോധത്തിലേക്ക് ചരിത്രബോധത്തോടെ അവര്‍ ഉണരുമ്പോള്‍ അവരുടെ കാഴ്ചപ്പാടും മാറിക്കൊള്ളും. നാട്ടിന്‍പുറത്തെ അതിസാധാരണമായ കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ആ ബാല്യം പരുക്കന്‍ സ്വഭാവമുള്ളതായിരുന്നു. ആ പാരുഷ്യം ആവാം ഒരുപക്ഷേ, ഇന്ന് പലരും എന്നെ വിമര്‍ശിക്കുന്ന ഒരു ഘടകം.

Related Stories

No stories found.
logo
The Cue
www.thecue.in