ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗം കേരളത്തിലൊതുങ്ങി;  റെക്കോര്‍ഡ് ഭൂരിപക്ഷത്തിലും ആഘോഷിക്കാന്‍ ഒന്നുമില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ 

ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗം കേരളത്തിലൊതുങ്ങി; റെക്കോര്‍ഡ് ഭൂരിപക്ഷത്തിലും ആഘോഷിക്കാന്‍ ഒന്നുമില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ 

Summary

രാഹുല്‍ ഗാന്ധി വയനാട്ടില്‍ അഭയം തേടിയതാണെന്നതടക്കമുള്ള ബിജെപിയുടെ ആരോപണങ്ങള്‍ ദേശീയ തലത്തില്‍ ബിജെപിക്ക് ഗുണം ചെയ്തുവെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്.

ലോക്‌സഭാ തെരഞ്ഞെടുുപ്പിലെ ഫലങ്ങള്‍ പുറത്തു വരുമ്പോള്‍ ദേശീയ തലത്തില്‍ കോണ്‍ഗ്രസ് തിരിച്ചടി നേരിട്ടെങ്കിലും കേരളത്തില്‍ മികച്ച വിജയമാണ് നേടിയിരിക്കുന്നത്. തെരഞ്ഞെടുപ്പ് പ്രഖ്യാപനം വരുന്നതിന് മുന്നെ തന്നെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് പ്രചരണത്തില്‍ ബഹുദൂരം മുന്നിലായിരുന്ന ഇടതുപക്ഷത്തിനെ ഇരുപതില്‍ ഒരു സീറ്റില്‍ മാത്രമൊതുക്കിയാണ് നിലവില്‍ കോണ്‍ഗ്രസ് മുന്നേറുന്നത്.

സ്ഥാനാര്‍ഥി പ്രഖ്യാപനത്തിലെ അനിശ്ചിതത്വങ്ങളും തര്‍ക്കങ്ങളും ആദ്യ ഘട്ടത്തില്‍ കുഴക്കിയ കോണ്‍ഗ്രസിനും യുഡിഎഫിനും രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ഥിത്വമാണ് കരുത്തു പകര്‍ന്നത്. ആദ്യ ഘട്ടത്തില്‍ പ്രചരണത്തില്‍ പിന്നിലായിരുന്ന നേതാക്കളും പാര്‍ട്ടി പ്രവര്‍ത്തകരും ‌കോണ്‍ഗ്രസ് ദേശീയ അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി യുപിയിലെ അമേഠി കൂടാതെ വയനാട് മണ്ഡലത്തില്‍ നിന്ന് മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെ ആവേശത്തിലായിരുന്നു.

 ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗം കേരളത്തിലൊതുങ്ങി;  റെക്കോര്‍ഡ് ഭൂരിപക്ഷത്തിലും ആഘോഷിക്കാന്‍ ഒന്നുമില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ 
ബിജെപിയുടെ ഹിന്ദുത്വയെ ക്ഷേത്രദര്‍ശനം കൊണ്ട് നേരിട്ട കോണ്‍ഗ്രസ്, പൊള്ളയായിരുന്നു ആ പ്രതിരോധം 

രാഹുല്‍ ഫാക്ടര്‍ കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും ഗുണം ചെയ്യുമെന്നായിരുന്ന കോണ്‍ഗ്രസ് വിലയിരുത്തല്‍ ശരിയാകുകയായിരുന്നു. എക്‌സിറ്റ് പോളുകളില്‍ പോലും ഇടതുപക്ഷം പരാജയപ്പെടില്ലെന്ന് പ്രവചിക്കപ്പെട്ടിരുന്ന മണ്ഡലങ്ങളില്‍ പോലും കോണ്‍ഗ്രസ് മുന്നേറ്റം നടത്തി. ഇഞ്ചോടിഞ്ച് പോരാട്ടത്തിന് പകരം കൃത്യമായ ലീഡ് നില ഓരോ ഘട്ടത്തിലും നിലനിര്‍ത്തിക്കൊണ്ടാണ് യുഡിഎഫ് സ്ഥാനാര്‍ഥികള്‍ മുന്നേറിയത്. കോണ്‍ഗ്രസ് മുന്നോട്ട് വച്ച രാഹുല്‍ ഗാന്ധിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിത്വം കേരളത്തില്‍ അംഗീകരിക്കപ്പെട്ടു എന്നാണ് കണക്കുകള്‍ പറയുന്നത്. ബിജെപി മുന്നേറ്റം നടത്താനാകുമെന്ന് കരുതിയിരുന്ന തിരുവനന്തുപുരത്തും പത്തനംതിട്ടയിലും ലീഡ് നേടാനും കോണ്‍ഗ്രസിന് കഴിഞ്ഞു.

രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ കേരളത്തിലുണ്ടായ തരംഗം അനുകൂലമാക്കാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചരണത്തിലും കോണ്‍ഗ്രസിലുണ്ടായിരുന്ന ആദ്യഘട്ട പ്രശ്‌നങ്ങള്‍ പരിഹരിക്കപ്പെട്ടത് തന്നെ രാഹുലിന്റെ വരവോടെയായിരുന്നു. തിരുവനന്തുപുരത്ത് ശശി തരൂരിനായി പ്രചരണത്തിനാള്‍ക്കാരെത്തുന്നില്ലെന്നും പാലക്കാട് പ്രചരണത്തിനായി ഫണ്ട് ലഭിക്കുന്നില്ലെന്നും അടക്കമുള്ള കോണ്‍ഗ്രസിനകത്തെ തന്നെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമായത് രാഹുലെത്തിയതിന് ശേഷമാണ്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനായി കോണ്‍ഗ്രസ് അധ്യക്ഷന്‍ കേരളത്തിലെത്തിയപ്പോള്‍ തന്നെ വലിയ തോതിലുള്ള പിന്തുണ ജനങ്ങളില്‍ നിന്ന് ലഭിച്ചിരുന്നു. പ്രചരണത്തിനായി രണ്ട് തവണ കേരളത്തിലെത്തിയതും ഇടതുപക്ഷത്തിനെതിരെയല്ല മോഡിയുടെ വിഭജന നയത്തിനെതിരെയാണ് തന്റെ സ്ഥാനാര്‍ഥിത്വമെന്ന വാദവും അംഗീകരിക്കപ്പെട്ടു.

 ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗം കേരളത്തിലൊതുങ്ങി;  റെക്കോര്‍ഡ് ഭൂരിപക്ഷത്തിലും ആഘോഷിക്കാന്‍ ഒന്നുമില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ 
തനിച്ച് കേവലഭൂരിപക്ഷത്തിലേക്ക് ബിജെപി, ആഘോഷത്തിന് തുടക്കമിട്ട് പ്രവര്‍ത്തകര്‍ 

വയനാട്ടില്‍ കേരളത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ് രാഹുലിന് ലഭിക്കുന്നത്. സംസ്ഥാന ചരിത്രത്തിലാദ്യമായി നാല് ലക്ഷത്തിലധികം വോട്ടുകളുടെ ലീഡാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ ഉറപ്പിച്ചിരിക്കുന്നത്. 2014ലെ തെരഞ്ഞെടുപ്പില്‍ ഇ അഹമ്മദ് നേടിയ 1,94,739 വോട്ടുകളുടെ ഭൂരിപക്ഷമാണ് സംസ്ഥാന ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന ഭൂരിപക്ഷം.

രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തോടെ ദക്ഷിണേന്ത്യയിലാകെ തരംഗമുണ്ടാക്കാന്‍ കഴിയുമെന്ന കോണ്‍ഗ്രസ് കണക്കുകൂട്ടലുകള്‍ ശരിയായില്ല. കര്‍ണാടകത്തില്‍ രണ്ട് സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. തമിഴ്‌നാടില്‍ ഡിഎംകെ സഖ്യത്തിന് മുന്നേറ്റമുണ്ടാക്കാനായയെങ്കിലും കോണ്‍ഗ്രസിന് എട്ടു സീറ്റില്‍ മാത്രമാണ് ലീഡ്.

അതേ സമയം രാഹുല്‍ ഗാന്ധി വയനാട്ടില്‍ അഭയം തേടിയതാണെന്നതടക്കമുള്ള ബിജെപിയുടെ ആരോപണങ്ങള്‍ ദേശീയ തലത്തില്‍ ബിജെപിക്ക് ഗുണം ചെയ്തുവെന്നാണ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. കേരളത്തിലെ മുസ്ലീം ലീഗിനെ വൈറസ് എന്ന് വിളിച്ചും, രാഹുല്‍ മത്സരിക്കുന്നത് പാകിസ്താനിലാണെന്ന് പ്രചരിപ്പിച്ചും ഉത്തരേന്ത്യയില്‍ ബിജെപി ഉണ്ടാക്കാന്‍ ശ്രമിച്ച വര്‍ഗീയ ധ്രുവീകരണം ലക്ഷ്യം കണ്ടു.

രാഹുല്‍ തന്റെ കര്‍മഭൂമിയെന്ന് വിശേഷിപ്പിച്ച അമേഠിയില്‍ രണ്ടാം സ്ഥാനത്താണ് ഇപ്പോള്‍ രാഹുലുള്ളത്. രാഹുലിനെതിരെ ബിജെപിയും സ്മൃതി ഇറാനിയും കൊണ്ടു വന്ന ആരോപണങ്ങള്‍ തിരിച്ചടിയായെന്നു മാത്രമല്ല ഹിന്ദി ഹൃദയഭൂമി ആകെ അത് പ്രചരിക്കുകയും ചെയ്തു. രാഹുലിന്റെ അഭാവത്തില്‍ യുപി പിടിക്കാനായി പ്രിയങ്കയെ പ്രചരണത്തിനിറക്കിയിട്ടും ലക്ഷ്യം കണ്ടില്ല. ഉത്തര്‍പ്രദേശില്‍ ഒരു സീറ്റില്‍ മാത്രമാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. സോണിയ ഗാന്ധി മാത്രമാണ് വിജയമുറപ്പിച്ചിരിക്കുന്നത്.

 ദക്ഷിണേന്ത്യയില്‍ രാഹുല്‍ തരംഗം കേരളത്തിലൊതുങ്ങി;  റെക്കോര്‍ഡ് ഭൂരിപക്ഷത്തിലും ആഘോഷിക്കാന്‍ ഒന്നുമില്ലാതെ കോണ്‍ഗ്രസ് അധ്യക്ഷന്‍ 
പ്രിയങ്ക വന്നിട്ടും യുപിയില്‍ കോണ്‍ഗ്രസിന് രക്ഷയില്ല; ലീഡ് ചെയ്യുന്നത് സോണിയ ഗാന്ധി മാത്രം   

ആദ്യം തന്നെ രാഷ്ട്രീയ വിമര്‍ശകര്‍ ചൂണ്ടിക്കാണിച്ചിരുന്ന ഈ തിരിച്ചടി തന്നെയായിരിക്കും ഇനിയുള്ള ദിവസങ്ങളില്‍ ചര്‍ച്ച ചെയ്യപ്പെടുക. കര്‍ണാടകത്തില്‍ മത്സരിക്കണമെന്നായിരുന്നു ആദ്യം രാഹുലിനോട് ആവശ്യപ്പെട്ടിരുന്നത്. രാഹുലിന്റെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കളുടെ നിര്‍ബന്ധം മൂലമുണ്ടായതാണെന്ന ആരോപണങ്ങളും ആദ്യം മുതല്‍ക്കെയുണ്ട്. അതുകൊണ്ട് തന്നെ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയാലും അമേഠിയിലെ തിരിച്ചടിയ്ക്കും ദേശീയ തലത്തിലെ തോല്‍വിയ്ക്കുമിടയില്‍ ആഘോഷിക്കാനൊന്നും കോണ്‍ഗ്രസ് അധ്യക്ഷന് ബാക്കിയുണ്ടാകില്ല. മറിച്ച് കേരളത്തിലെ ഇടതുപക്ഷത്തെ തോല്‍പ്പിക്കാന്‍ മാത്രം കഴിഞ്ഞ ഒന്നായി ആ സ്ഥാനാര്‍ഥിത്വം വിലയിരുത്തപ്പെടുകയും ചെയ്യും.

Related Stories

No stories found.
logo
The Cue
www.thecue.in