ഇടതിന്റെ നെഞ്ചിടിപ്പ്  കൂട്ടി പാലക്കാടും ആലത്തൂരും ആറ്റിങ്ങലും കാസര്‍കോടും 

ഇടതിന്റെ നെഞ്ചിടിപ്പ് കൂട്ടി പാലക്കാടും ആലത്തൂരും ആറ്റിങ്ങലും കാസര്‍കോടും 

ഏത് തരംഗത്തിലും ഇടതുപക്ഷത്തിനൊപ്പം ഉറച്ച് നില്‍ക്കുമെന്ന് വിലയിരുത്തപ്പെട്ടിരുന്ന നാല് ലോകസഭ മണ്ഡലങ്ങളിലും തകര്‍ച്ച നേരിടുന്നുവെന്നാണ് ആദ്യഫല സൂചനകള്‍. എക്‌സിറ്റ് പോളുകളില്‍ ഇടതുപക്ഷം വിജയിക്കുമെന്ന പ്രവചിച്ച പാലക്കാടും ആറ്റിങ്ങലിലും യുഡിഎഫ് ലീഡ് നേടുകയാണ്. പാലക്കാട് ലോകസഭ മണ്ഡലത്തില്‍ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ ശ്രീകണ്ഠന്‍ ലീഡ് നേടിയിരുന്നു. ആദ്യ മണിക്കൂറില്‍ ഒരു തവണ മാത്രമാണ് ഇടത് സ്ഥാനാര്‍ത്ഥി എം പി രാജേഷ് ലീഡ് നേടിയത്. ആലത്തൂരില്‍ തുടക്കത്തില്‍ ഇടത് സ്ഥാനാര്‍ത്ഥി പി കെ ബിജു ലീഡ് നേടിയെങ്കില്‍ ഒരു മണിക്കൂര്‍ പിന്നിട്ടതോടെ യുഡിഎഫ് മുന്നിലെത്തി.

എക്‌സിറ്റ് പോളുകള്‍ അട്ടിമറി പ്രവചിച്ച കാസര്‍കോട് മണ്ഡലത്തില്‍ പോസ്റ്റല്‍ വോട്ടുകളിലും തുടക്കത്തിലും എല്‍ഡിഎഫ് മുന്നിട്ട് നിന്നത് ഇടതുപക്ഷത്തിന് ആശ്വാസം നല്‍കിയെങ്കിലും അത് താല്‍ക്കാലികം മാത്രമായിരുന്നു. ആറ്റിങ്ങലില്‍ തുടക്കം മുതല്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി അടൂര്‍ പ്രകാശ് ലീഡ് നിലനിര്‍ത്തുകയാണ്.

സിപിഎം വിജയം ഉറപ്പിച്ച മണ്ഡലങ്ങളാണ് നാല് മണ്ഡലങ്ങളും. കഴിഞ്ഞ തവണ റെക്കോര്‍ഡ് ഭൂരിപക്ഷത്തിലാണ് എം പി രാജേഷ് പാലക്കാട് മഅഡലത്തില്‍ നിന്നും രണ്ടാം തവണയും വിജയിച്ചത്. മണ്ണാര്‍ക്കാടും പാലക്കാടും ഒഴികെയുള്ള മണ്ഡലങ്ങള്‍ ഇടതുപക്ഷത്തിനൊപ്പമുള്ളതാണ്.

Related Stories

No stories found.
logo
The Cue
www.thecue.in