നിഖാബ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു: എം വി ജയരാജന്‍, മുഖം മറയ്ക്കുന്നത് കള്ളവോട്ട് ചെയ്യാന്‍   

നിഖാബ് പരാമര്‍ശത്തില്‍ ഉറച്ചു നില്‍ക്കുന്നു: എം വി ജയരാജന്‍, മുഖം മറയ്ക്കുന്നത് കള്ളവോട്ട് ചെയ്യാന്‍   

മുഖാവരണത്തോടെയുള്ള പര്‍ദ്ദ ധരിച്ചാണ് കള്ളവോട്ട് ചെയ്തതു  

മുഖം മറച്ച് വോട്ട് ചെയ്യാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെടുന്നത് കള്ളവോട്ട് ചെയ്യാന്‍ വേണ്ടിയാണെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍. മുഖാവരണത്തോടെയുള്ള പര്‍ദ്ദ ധരിച്ച് കള്ളവോട്ട് ചെയ്യുന്നതിന്റെ ദൃശ്യങ്ങള്‍ കണ്ടതിന്റെ അടിസ്ഥാനത്തിലാണ് ആവശ്യം ഉന്നയിച്ചതെന്നും എം വി ജയരാജന്‍ ദ ക്യൂവിനോട് പറഞ്ഞു.

എമിഗ്രേഷനിലും സെക്യുരിറ്റിയുള്ള സ്ഥലങ്ങളിലും മുഖാവരണത്തോടെയുള്ള പര്‍ദ്ദയും ധരിച്ചെത്തിയാല്‍ മുഖം കാണിക്കാന്‍ ആവശ്യപ്പെടണമെന്നും സമ്മതിച്ചില്ലെങ്കില്‍ തിരിച്ചയക്കാമെന്നും തന്നോട് പറഞ്ഞത് കൊച്ചി എയര്‍പോര്‍ട്ടിലെ സെക്യുരിറ്റി ചീഫാണ്. വിവാദമാക്കുന്നത് കൃത്യമായ ലക്ഷ്യത്തോടെയാണ്. നീറ്റ് പരീക്ഷയ്ക്ക മുഖം മറച്ചുള്ള വസ്ത്രം ധരിച്ച് വരാന്‍ അനുവദിക്കാറില്ല. നിഖാബ് എന്നതാണ് മുഖാവരണത്തിന്റെ യഥാര്‍ത്ഥ പേര്. നിഖാബ് അഥവാ മുഖപടം ധരിച്ചെത്തുന്നവര്‍ മുഖം കാണിച്ച് കൊടുക്കണമെന്നത് ഐഡന്റിറ്റി വ്യക്തമാക്കുന്നതിന് അനിവാര്യമാണ്. വോട്ടര്‍പട്ടികയിലെ ഫോട്ടോ മുഖം മറച്ചുള്ളതല്ലല്ലോ. പാമ്പുരുത്തിയില്‍ മുപ്പതും പുതിയങ്ങാടിയില്‍ നൂറ് കള്ളവോട്ടും ചെയ്തതിന്റെ ദൃശ്യങ്ങള്‍ ഉണ്ട്. മുഖാവരണത്തോടെയുള്ള പര്‍ദ്ദ ധരിച്ചാണ് കള്ളവോട്ട് ചെയ്തത്. 

എം വി ജയരാജന്‍

നിഖാബ് ധരിച്ചെത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന് എം വി ജയരാജന്‍ ആവശ്യപ്പെട്ടത് വിവാദമായിരുന്നു. വോട്ട് ചെയ്യാന്‍ വരുമ്പോള്‍ മുഖപടം പാടില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചാല്‍ യുഡിഎഫ് ജയിക്കുന്ന സ്ഥലങ്ങളില്‍ എല്‍ ഡി എഫ് വിജയിക്കുമെന്നുമായിരുന്നു എം വി ജയരാജന്‍ പറഞ്ഞത്. എം വി ജയരാജന പിന്തുണച്ച് എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി പി കെ ശ്രീമതി രംഗത്തെത്തി. കള്ളവോട്ട് തടയാനാണ് എം വി ജയരാജന്‍ പ്രതികരിച്ചതെന്നായിരുന്നു പി കെ ശ്രീമതിയുടെ പ്രതികരണം. മതപരമായ അധിക്ഷേപമല്ല ജയരാജന്‍ നടത്തിയത്. ശരീരമാകെ മറച്ചാല്‍ ആണണോ പെണ്ണാണോയെന്ന് തിരിച്ചറിയാന്‍ കഴിയില്ലെന്നും പി കെ ശ്രീമതി പറഞ്ഞു.

ജയരാജന്റെ പ്രസ്താവനക്കെതിരെ യുഡിഎഫ് രംഗത്തെത്തി. നിഖാബ് ധരിച്ച് എത്തുന്നവരെ വോട്ട് ചെയ്യാന്‍ അനുവദിക്കരുതെന്ന പ്രസ്താവന ദുരുദ്ദേശപരമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. ഏത് വസ്ത്രം ധരിക്കണമെന്നത് വ്യക്തിസ്വാതന്ത്ര്യമാണ്. ഇടപെടാന്‍ ആര്‍ക്കും അവകാശമില്ല. ന്യൂനപക്ഷ സമുദായങ്ങള്‍ കൈവിട്ടതിന്റെ ജാള്യത മറയ്ക്കാനാണ് സിപിഎം നേതാക്കള്‍ ഇത്തരം പ്രസ്താവനകള്‍ ഇറക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. നിഖാബ് ധരിച്ച് വരാന്‍ അവകാശമുണ്ടെങ്കിലും ബൂത്ത് ഏജന്റ് ആവശ്യപ്പെട്ടാല്‍ മാറ്റിക്കൊടുക്കണമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കി.

Related Stories

No stories found.
logo
The Cue
www.thecue.in