എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.82% വിജയം, 41,906 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചു; 98.82% വിജയം, 41,906 പേര്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്

എസ്എസ്എല്‍സി പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 98.82 ആണ് വിജയ ശതമാനം. മുന്‍ വര്‍ഷം ഇത് 98.11 ശതമാനമായിരുന്നു. 41,906 കുട്ടികള്‍ക്ക് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് ലഭിച്ചു. പത്തനം തിട്ടയിലാണ് വിജയശതമാനം ഏറ്റവും കൂടുതല്‍ , കുറവ് വയനാട്ടില്‍. വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

4,17,101 പേരാണ് ഉപരിപഠനത്തിന് യോഗ്യത നേടിയത്. ടിഎച്ച്എസ്എല്‍സി, എഎച്ച്എസ്എല്‍സി, ഹിയറിങ് ഇംപയേഡ് എസ്എസ്എല്‍സി ഫലങ്ങളും പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നൂറു ശതമാനം വിജയം നേടിയത് 1817 സ്‌കൂളുകളാണ്. 637 സര്‍ക്കാര്‍ സ്‌കൂളുകളും, 796 എയ്ഡഡ് സ്‌കൂളുകളും, 404 അണ്‍എയ്ഡഡ് സ്‌കൂളുകളും ഇക്കൂട്ടത്തില്‍ പെടുന്നു. പുനര്‍മൂല്യ നിര്‍ണയത്തിന് ജൂലൈ രണ്ട് മുതല്‍ അപേക്ഷിക്കാം. സേ പരീക്ഷ സംബന്ധിച്ച വിവരങ്ങള്‍ പിന്നീട് പ്രഖ്യാപിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in