സ്ഥിരമായി മദ്യപിക്കുന്നവര്‍, വിടുതല്‍ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതും 

സ്ഥിരമായി മദ്യപിക്കുന്നവര്‍, വിടുതല്‍ ലക്ഷണങ്ങളും ശ്രദ്ധിക്കേണ്ടതും 

കേരളത്തിലെ ബാറുകളും, ബെവ്കൊ വിതരണ കേന്ദ്രങ്ങളും അടച്ചതോടെ സംസ്ഥാനത്ത് മദ്യത്തിൻ്റെ ലഭ്യത തീരെ ഇല്ലാതായിരിക്കുകയാണ്. ഇതോടെ സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന വ്യക്തികൾ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടാൻ പോവുകയാണ്. മനോരോഗ വിഭാഗം റിട്ടയേഡ് പ്രൊഫസര്‍ ഡോ അശോക് കുമാര്‍ എഴുതിയത്. 

കേരളത്തിലെ ബാറുകളും, ബെവ്കൊ വിതരണ കേന്ദ്രങ്ങളും അടച്ചതോടെ സംസ്ഥാനത്ത് മദ്യത്തിൻ്റെ ലഭ്യത തീരെ ഇല്ലാതായിരിക്കുകയാണ്. ഇതോടെ സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന വ്യക്തികൾ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടാൻ പോവുകയാണ്. കേരളത്തിലെ ബാറുകളും, ബെവ്കൊ വിതരണ കേന്ദ്രങ്ങളും അടച്ചതോടെ സംസ്ഥാനത്ത് മദ്യത്തിൻ്റെ ലഭ്യത തീരെ ഇല്ലാതായിരിക്കുകയാണ്. ഇതോടെ സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന വ്യക്തികൾ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടാൻ പോവുകയാണ്.

മദ്യം ലഭിക്കാതെ വരുമ്പോള്‍

കേരളത്തിലെ ബാറുകളും, ബെവ്കൊ വിതരണ കേന്ദ്രങ്ങളും അടച്ചതോടെ സംസ്ഥാനത്ത് മദ്യത്തിൻ്റെ ലഭ്യത തീരെ ഇല്ലാതായിരിക്കുകയാണ്. ഇതോടെ സ്ഥിരമായി മദ്യം ഉപയോഗിക്കുന്ന വ്യക്തികൾ ശാരീരികവും മാനസികവുമായ പ്രശ്നങ്ങൾ നേരിടാൻ പോവുകയാണ്. അമിത മദ്യാസക്തിയുള്ളവരിൽ കാണുന്ന വിടുതല്‍ ലക്ഷണങ്ങൾ (Withdrawal Symptoms) രക്തത്തിൽ മദ്യത്തിൻ്റെ അളവ് കുറയുമ്പോൾ കാണുന്ന ശാരീരികവും മാനസിവുമായ പ്രശ്നങ്ങൾ – ആണ് ഏറ്റവും ശ്രദ്ധിക്കേണ്ടത്. ഇതേക്കുറിച്ച് പ്രാഥമികമായ ധാരണയുണ്ടാക്കുന്നത് പരിഭ്രാന്തിയില്ലാതെ സമചിത്തതയോടെ മുൻകരുതലുകൾ എടുക്കാൻ സഹായകരമാകും.

വിടുതല്‍ ലക്ഷണങ്ങൾ

ഒടുവിൽ മദ്യപിച്ചതിന് ശേഷം 6 – 12 മണിക്കൂറുകൾ കഴിയുമ്പോൾ ലക്ഷണങ്ങൾ കണ്ട് തുടങ്ങുന്നു. ആദ്യഘട്ടത്തിൽ ഉറക്കം കുറയൽ, ഉൽക്കണ്ഠ, അസ്വസ്ഥത, കൈകളിൽ വിറയൽ, ഛർദ്ദി എന്നീ ലക്ഷണങ്ങൾ കാണാം. 6-12 മണിക്കുറുകൾക്ക് ശേഷം ഒരു ചെറിയ വിഭാഗം വ്യക്തികളിൽ അപസ്മാര ലക്ഷണങ്ങൾ ( Rum fits) കാണാറുണ്ട്. ഇതിന് പുറമെ സ്ഥലകാലബോധമില്ലാതിരിക്കുക, മിഥ്യാ ഭീതി – മറ്റുള്ളവരിൽ നിന്ന് ആക്രമണം നേരിടുന്നതായി തോന്നുക, ഇല്ലാത്ത ശബ്ദങ്ങൾ കേൾക്കുന്നതായും, ഇല്ലാത്ത കാഴ്ചകൾ കാണുന്നതായും, ശരീരത്തിൽ ചെറിയ പ്രാണികൾ ഇഴയുന്നതായും അനുഭവപ്പെടുക തുടങ്ങിയ ലക്ഷണങ്ങൾ കാണാം.

ചില രോഗികൾ അക്രമ സ്വഭാവം പ്രകടിപ്പിക്കുകയും, മറ്റു ചിലരിൽ ആത്മഹത്യാ പ്രവണതയും കാണാം. 80- 90 ശതമാനം വ്യക്തികളിലും വിടുതല്‍ ലക്ഷണങ്ങള്‍ ചെറിയ തോതിൽ അനുഭവപ്പെടുകയും ഒരാഴ്ചയാവുമ്പേഴേക്കും ഭേദമാവുകയും ചെയ്യും.

ചികിത്സ തേടേണ്ടത്

ചെറിയ തോതിൽ ലക്ഷണങ്ങൾ അനുഭവപ്പെടുന്നവർ സർക്കാർ പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ചികിത്സ തേടിയാൽ മതിയാകും.

അപസ്മാരം, സ്ഥലകാലബോധമില്ലാതാവുക, മിഥ്യ ധാരണകൾ വിഭ്രാന്തി, ആത്മഹത്യ പ്രവണത തുടങ്ങിയ ലക്ഷണങ്ങൾ കാണിക്കുന്ന രോഗികളെ ഡീ അഡിക്ഷൻ സംവിധാനങ്ങളുള്ള താലൂക്ക് ആശുപത്രികൾ, ജില്ലാ ആശുപത്രികൾ, മെഡിക്കൽ കോളേജ് ആശുപത്രികൾ എന്നിവിടങ്ങളിൽ ചികിത്സ തേടേണ്ടതായിട്ടുണ്ട്.

45 വയസ്സിന് മേലെ പ്രായമുള്ളവർ, നിയന്ത്രണാതീതമായി അമിത മദ്യപാന ശീലമുള്ളവർ, പ്രമേഹം, രക്താദി സമ്മർദ്ദം, കരൾ രോഗങ്ങൾ എന്നിങ്ങനെ എല്ലാ ഗുരുതര ആരോഗ്യ പ്രശ്നമുളളവർ, മാനസിക രോഗങ്ങൾ ഉള്ളവർ മുതലായ മദ്യാസക്തർ കൂടുതലായി ശ്രദ്ധിക്കുകയും നേരത്തെ തന്നെ വിദഗ്ദോപദേശം തേടണം. അപകടങ്ങളിൽ പെട്ട് മസ്തിഷ്കത്തിന് പരുക്കേററവർ തങ്ങളുടെ മദ്യപാന ശീലം ചികിത്സിക്കുന്ന ഡോക്ടർമാറിൽ നിന്നും മറച്ച് വെക്കരുത്. പലപ്പോഴും രോഗികൾക്ക് കാര്യങ്ങൾ മനസ്സിലാക്കാൻ ബുദ്ധിമുട്ടുണ്ടാവുന്നത് കൊണ്ട് കുടുംബാംഗങ്ങൾ കൂടുതലായി ശ്രദ്ധിക്കേണ്ടതായിട്ടുണ്ട്.

അവസാനമായി, വ്യാജമദ്യം ഉപയോഗിച്ച് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നത് ഒരു ദുരന്തത്തിലേക്ക് നയിക്കുമെന്ന് മനസ്സിലാക്കുക.

മദ്യാസക്തി മൂലം ശാരീരികവും മാനസികവുമായ വിഷമതകൾ അനുഭവിക്കുന്നവർ സൗജന്യ വൈദ്യസഹായത്തിനായി ജില്ലകൾ തോറുമുള്ള എക്സൈസ് വകുപ്പിന്റെ വിമുക്തി മിഷന് കീഴിലുള്ള ഡി-അഡിക്ഷൻ ചികിത്സാകേന്ദ്രങ്ങളുമായി ബന്ധപ്പെടുക. കൗണ്സിലിങ്ങിനായി വിളിക്കുക

ടോൾ ഫ്രീ നമ്പർ 14405

ദക്ഷിണ മേഖല- 9400022100, 9400033100,

മദ്ധ്യ മേഖല- 9188520198, 9188520199,

ഉത്തരമേഖല- 9188468494, 9188458494

Related Stories

No stories found.
logo
The Cue
www.thecue.in