വെബ് സീരീസില്‍ 'പ്രിയദര്‍ശന്‍ നായര്‍', നീക്കാനാവശ്യപ്പെട്ടതായി പ്രിയദര്‍ശന്‍ ദ ക്യു'വിനോട്, പാസ്‌പോര്‍ട്ടിലെ പേരുപയോഗിച്ചു
Debate

വെബ് സീരീസില്‍ 'പ്രിയദര്‍ശന്‍ നായര്‍', നീക്കാനാവശ്യപ്പെട്ടതായി പ്രിയദര്‍ശന്‍ ദ ക്യു'വിനോട്, പാസ്‌പോര്‍ട്ടിലെ പേരുപയോഗിച്ചു

By മനീഷ് നാരായണന്‍

Published on :

സീ ഫൈവ് ഒ ടി ടി പ്ലാറ്റ്‌ഫോമിലെ 'ഫോര്‍ബിഡന്‍ ലവ്' എന്ന ആന്തോളജിയിലെ അനാമിക എന്ന ചിത്രത്തിന് പ്രിയദര്‍ശന്‍ നായര്‍ എന്ന് ടൈറ്റിലില്‍ വന്നത് സീഫൈവിന് സംഭവിച്ച പിഴവെന്ന് സംവിധായകന്‍ പ്രിയദര്‍ശന്‍ ദ ക്യു'വിനോട്. നാല് സംവിധായകര്‍ ഒരുക്കിയ നാല് റൊമാന്റിക് ത്രില്ലറുകളുടെ സമാഹാരമാണ് ഫോര്‍ബിഡന്‍ ലവ്. പ്രിയദര്‍ശന്‍ 'അനാമിക' എന്ന ചെറുസിനിമയാണ് ഒരുക്കിയത്.

പ്രിയദര്‍ശന്‍ ദ ക്യു'വിനോട്

ബോളിവുഡിലും മലയാളത്തിലും ഉള്‍പ്പെടെ ഏത് ഭാഷയിലും filmed by priyadarshan എന്നാണ് ഉപയോഗിക്കാറുള്ളത്. മരക്കാര്‍ അറബിക്കടലിന്റെ സിഹം എന്ന സിനിമയില്‍ written and directed by priyadarshan എന്നുമാണ്. അനാമിക ടീസറും പ്രിയദര്‍ശന്‍ എന്ന പേരിലാണ്. സിനിമ പൂര്‍ത്തിയാക്കി സീ ഫൈവിന് കൈമാറുകയായിരുന്നു. ടൈറ്റില്‍ ചെയ്തത് അവരുടെ ടീമാണ്. പാസ്‌പോര്‍ട്ടില്‍ സോമന്‍ നായര്‍ പ്രിയദര്‍ശന്‍ എന്നാണ് ഉള്ളത്. അവര്‍ക്ക് നല്‍കിയ പാസ്‌പോര്‍ട്ട് പകര്‍പ്പില്‍ നിന്ന് പേരെടുത്ത് ടൈറ്റിലില്‍ ചേര്‍ത്തപ്പോഴുണ്ടായ പിഴവായിരിക്കുമെന്നാണ് കരുതുന്നത്. ശ്രദ്ധയില്‍പ്പെട്ടയുടനെ ഇത് നീക്കാന്‍ സീഫൈവിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

ഫോര്‍ബിഡന്‍ ലവ് ട്രെയിലറില്‍ നിന്ന്
ഫോര്‍ബിഡന്‍ ലവ് ട്രെയിലറില്‍ നിന്ന് Anamika | Forbidden Love
അനാമിക ടൈറ്റില്‍ കാര്‍ഡ്
അനാമിക ടൈറ്റില്‍ കാര്‍ഡ്

ആറ് വര്‍ഷത്തിന് ശേഷം പ്രിയദര്‍ശന്‍ ബോളിവുഡില്‍ ഹംഗാമ ടു എന്ന ചിത്രം ഈ വര്‍ഷം ഒരുക്കിയിരുന്നു. 2003ല്‍ പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഹംഗാമയുടെ രണ്ടാം ഭാഗമാണ് സിനിമ. കൊവിഡിന് തൊട്ടുമുമ്പാണ് ഹംഗാമ പൂര്‍ത്തിയാക്കിയത്. രണ്ടാം പതിപ്പിലും പരേഷ് രാവല്‍ ചിത്രത്തിലുണ്ട്. ശില്‍പ്പാ ഷെട്ടി, പ്രണിതാ സുഭാഷ്, മീസന്‍, പരേഷ് റാവല്‍ എന്നിവരും ചിത്രത്തിലുണ്ട്. ഊട്ടി, കുളു മണാലി, ബോംബെ എന്നിവിടങ്ങളിലാണ് ഹംഗാമ ടു ചിത്രീകരിച്ചത്.

The Cue
www.thecue.in