താനൊരു ലീഗുകാരനാണോ, മോളെ തട്ടമിട്ട് വളര്‍ത്തണം; മകള്‍ക്കൊപ്പമുള്ള ഫോട്ടോയില്‍ പി.കെ ഫിറോസിന് സൈബര്‍ ആക്രമണം

താനൊരു ലീഗുകാരനാണോ, മോളെ തട്ടമിട്ട് വളര്‍ത്തണം; മകള്‍ക്കൊപ്പമുള്ള ഫോട്ടോയില്‍ പി.കെ ഫിറോസിന് സൈബര്‍ ആക്രമണം
PK Firos (@pkfirosofficial)

മകള്‍ക്കൊപ്പമുള്ള ഫോട്ടോ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്ത യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി പി.കെ ഫിറോസിനെതിരെ സൈബര്‍ അക്രമികള്‍. മകളുടെ തട്ടമിടാത്ത ചിത്രമാണ് ഇവരെ പ്രകോപിപ്പിച്ചത്. ലീഗുകാരനായ ഒരാള്‍ ഇത്തരമൊരു മാതൃകയല്ല സൃഷ്ടിക്കേണ്ടതെന്നും മകള്‍ തട്ടമിടാത്തത് ഇസ്ലാമിക രീതികള്‍ക്ക് എതിരാണെന്നും കമന്റുകള്‍ നിറയുന്നുണ്ട്. പി.കെ ഫിറോസിനെയും മകളെയും പിന്തുണച്ചും നിരവധി കമന്റുകളുണ്ട്.

ഇതൊക്കെ കാണുമ്പോള്‍ ഇപ്പോള്‍ ഞാനൊരു ലീഗുകാരന്‍ ആണ് എന്ന് പറയാന്‍ ലജ്ജ തോന്നുന്നുവെന്നാണ് ഒരാളുടെ കമന്റ്. ചിലര്‍ സയ്യിദ് മുനവറലി ശിഹാബ് തങ്ങളെ കമന്റില്‍ ടാഗ് ചെയ്തിട്ടുണ്ട്.

ഒരു സ്ത്രീ ഒരു ഷാള്‍ ഇട്ടില്ലേല്‍ നിങ്ങള്‍ക്ക് ചൊറിച്ചില്‍, ഒരു സ്ത്രീ മുഖം മറച്ചില്ലേല്‍ നിങ്ങള്‍ക്ക് അരിശം, സത്യത്തില്‍ ഒരു സ്ത്രീയുടെ മുഖം കണ്ടാല്‍ ആത്മനിയന്ത്രണം വിട്ടുപോകുന്ന നിന്നെയൊക്കെ മലയാള നിഘണ്ടുവിലെ ഏത് പദം ചേര്‍ത്താ വിളിക്കേണ്ടത് തുടങ്ങിയ അനുകൂല കമന്റുകളും പോസ്റ്റിലുണ്ട്.

No stories found.
The Cue
www.thecue.in