സംഘപരിവാറിന്റെ ഭീഷണി വിലപ്പോവില്ല, വര തുടരും

ഒരു പൊളിറ്റിക്കല്‍ കാര്‍ട്ടൂണ്‍ അതത് കാലത്ത് നിലനില്‍ക്കുന്ന സംഭവങ്ങളോ വാര്‍ത്തകളോ അടിസ്ഥാനമാക്കിയാവും കാര്‍ട്ടൂണിസ്റ്റ് വരയ്ക്കുന്നത്. ഇന്ത്യ കൊവിഡിനെ കൈകാര്യം ചെയ്യാന്‍ അശാസ്ത്രീയമായ ചികിത്സാ രീതി പ്രചരിപ്പിക്കുന്നു എന്ന് കാണിക്കാനായിരുന്നു 2020 മാര്‍ച്ചില്‍ ആ കാര്‍ട്ടൂണ്‍ വരച്ചത് എന്ന് പറയുകയാണ് ലളിതകലാ അക്കാദമിയുടെ 2019-2020 വര്‍ഷത്തെ ഓണറബിള്‍ മെന്‍ഷന്‍ നേടിയ കാര്‍ട്ടൂണിസ്റ്റ് അനൂപ് രാധാകൃഷ്ണന്‍.

വലിയ രീതിയിലുള്ള സൈബര്‍ ആക്രമണമാണ് അവാര്‍ഡിന് പിന്നാലെ അനൂപ് രാധാകൃഷ്ണന് സംഘപരിവാര്‍ ഗ്രൂപ്പുകളില്‍ നിന്ന് നേരിടേണ്ടി വന്നത്. ഇതിന് പിന്നാലെ അനൂപ് പൊലീസില്‍ പരാതിപ്പെടുകയും ചെയ്തിട്ടുണ്ട്.

The Cue
www.thecue.in