ആര്‍എസ്എസുകാര്‍ എന്നെ വീട്ടില്‍ കയറ്റരുത് എന്ന് വരെ പറഞ്ഞിട്ടുണ്ട്‌

തുടര്‍ച്ചയായി തനിക്ക് നേരെ ഉണ്ടാവുന്ന ആക്രമണങ്ങളില്‍ ഒന്നാണ് അടുത്തിടെ ബസില്‍ നിന്ന് ഡ്രൈവര്‍ അടക്കമുള്ളവര്‍ മോശമായി പെരുമാറിയതെന്ന് പറയുകയാണ് ആക്ടിവിസ്റ്റും നിയമ അധ്യാപികയുമായ ബിന്ദു അമ്മിണി. ശബരിമല യുവതീപ്രവേശം സംബന്ധിച്ച ചോദ്യങ്ങള്‍ ഒരിക്കലും ഡ്യൂട്ടിയിലിരിക്കുന്ന ഡ്രൈവര്‍ തന്നോട് ചോദിക്കേണ്ടതില്ലെന്നും ബിന്ദു അമ്മിണി ദ ക്യുവിന് അനുവദിച്ച അഭിമുഖത്തില്‍ പറയുന്നു.

ബിന്ദു അമ്മിണിയുടെ വാക്കുകള്‍

ഇത് പെട്ടെന്ന് ഉണ്ടായ ഒരു സംഭവമല്ല, ഇത് ഒരു തുടര്‍ച്ചയാണ്. ശബരിമല കയറിയതിന് ശേഷം തുടര്‍ന്നുവരുന്ന ഒരു പരമ്പര തന്നെയാണ്. സൈബര്‍ അറ്റാക്ക് തന്നെയാണ് കൂടുതലും ഉണ്ടാവുന്നത്. അതല്ലാതെ ഫിസിക്കല്‍ ആയിട്ടുള്ള ആക്രമണങ്ങളും ഉണ്ടാവുന്നുണ്ട്. ബസില്‍ ഉണ്ടാവുന്നത് സ്ഥിരമായി ഉണ്ടാവുന്ന ഒരു വിഷയമാണ്. പക്ഷെ പലപ്പോഴും പരാതി നല്‍കാനും ഇതിന്റെ പിറകെ പോകാനും ഒന്നും നമുക്ക് സമയമില്ലാത്തതുകൊണ്ട് വിട്ടുകളയുകയാണ് ചെയ്യുന്നത്. അത്രയും മോശം അനുഭവം നേരിടേണ്ടി വന്നതുകൊണ്ട് മാത്രമാണ് അതിന്റെ പിറകില്‍ പോയി പരാതി നല്‍കിയത്.

Related Stories

No stories found.