ബിജെപി നേതാക്കളുടെ ഗൂഢാലോചനയാണ് ഈ രാജ്യദ്രോഹക്കുറ്റം|INTERVIEW

ബിജെപി നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമായാണ് തനിക്ക് നേരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയതെന്നും, ലക്ഷദ്വീപ് വിഷയത്തില്‍ ശ്രദ്ധ തിരിക്കുക മാത്രമാണ് ബിജെപിയുടെ ലക്ഷ്യമെന്നും പറയുകയാണ് ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍.

ലക്ഷദ്വീപിനെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ സമരമാണ്. ജനങ്ങളെല്ലാവരും ഒത്തൊരുമിച്ചാണ് നില്‍ക്കുന്നത്. ബിജെപി നേതാക്കളുടെ ഗൂഢാലോചനയുടെ ഫലമായിട്ടാണ് രാജ്യദ്രോഹക്കുറ്റം എന്റെ മേല്‍ ചുമത്തപ്പെട്ടത്. ഞാന്‍ ഒരു രാജ്യസ്‌നേഹിയാണ്.

ഞങ്ങള്‍ നല്ല രീതിയില്‍ സമരം മുന്നോട്ട് കൊണ്ടു പോയിക്കൊണ്ടിരിക്കുകയായിരുന്നു. അതിനിടയില്‍ ഈ പ്രശ്‌നം വന്നത് ലക്ഷദ്വീപിന്റെ പ്രശ്‌നം പിന്നിലേക്ക് പോകാനും, അയിഷ സുല്‍ത്താനയിലേക്ക് വിഷയം മാറാനും ഇടയാക്കി. അതെനിക്ക് മാനസികമായി പ്രയാസം ഉണ്ടാക്കിയിരുന്നു. സിനിമാ മേഖലയില്‍ നിന്നും നല്ല പിന്തുണയാണ് എനിക്ക് ലഭിച്ചത്.

എന്റെ നാട് അനുഭവിക്കുന്നത് വലിയ പ്രശ്‌നമാണ്. ഞങ്ങളുടെ സ്വാതന്ത്ര്യമാണ് പോയിക്കൊണ്ടിരിക്കുന്നത്. ശ്രദ്ധമാറ്റാന്‍ വേണ്ടിയുള്ള ഒരു ഗെയിമായിരുന്നു എന്നെ ഒരു ടൂളാക്കി ബിജെപി നടത്തിയത്. അബ്ദുള്ളക്കുട്ടിയെ പോലുള്ള ആളുകള്‍ അതിനാണ് ശ്രമിച്ചത്. ഒരു നേതാവാകാനുള്ള ഒരു യോഗ്യതയും അബ്ദുള്ളക്കുട്ടിയ്ക്ക് ഇല്ല. അറിയാതെ പറഞ്ഞുപോയ ഒരു വാക്കാണ്. അത് ഞാന്‍ തിരുത്തി പറയുകയും ചെയ്തിട്ടുണ്ട്.

ഈ പ്രശ്‌നമുണ്ടായപ്പോള്‍ പെട്ടെന്ന് അറസ്റ്റുണ്ടാകുമോ എന്നൊക്കെ എന്നോട് അടുപ്പമുള്ള പലരും ഭയപ്പെട്ടിരുന്നു. പ്രായോഗികമായി പ്രശ്‌നത്തെ നേരിടാനാണ് ഞാന്‍ ശ്രമിച്ചത്. പ്രഫൂല്‍ ഖോഡ പട്ടേല്‍ മാറിയാല്‍ തന്നെ ദ്വീപിന്റെ പ്രശ്‌നങ്ങള്‍ ഒരു പരിധിവരെ മാറുമെന്നാണ് വിചാരിക്കുന്നത്. ഞങ്ങള്‍ക്കു വന്ന ഒരു അഡ്മിനിസ്‌ട്രേറ്ററും ഇതുവരെ പ്രശ്‌നക്കാരായിരുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in