ഉമര്‍ ഖാലിദിനെയോ, ഖാലിദ് സൈഫിയെയോ അറിയില്ല; ഗൂഢാലോചനക്കാരെന്ന് പറയുന്നവര്‍ക്കൊന്നും പരസ്പരം അറിയുക പോലുമില്ല; ദ ക്യു വിനോട് ആസിഫ്

ഉമര്‍ ഖാലിദിനെയോ, ഖാലിദ് സൈഫിയെയോ അറിയില്ല; ഗൂഢാലോചനക്കാരെന്ന് പറയുന്നവര്‍ക്കൊന്നും പരസ്പരം അറിയുക പോലുമില്ല; ദ ക്യു
വിനോട് ആസിഫ്

ന്യൂദല്‍ഹി: ദല്‍ഹി കലാപക്കേസില്‍ ഗൂഢാലോചനക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തവരൊന്നും പരസ്പരം അറിയുന്നവര്‍ അല്ലെന്ന് ഹൈക്കോടതി ജാമ്യത്തില്‍ പുറത്തിറങ്ങിയ ജാമിയ വിദ്യാര്‍ത്ഥി ആസിഫ് ഇക്ബാല്‍ തന്‍ഹ ദ ക്യുവിനോട് പറഞ്ഞു.

കൃത്യമായ തെളിവുകളില്ലാതെ പൊലീസ് ഉണ്ടാക്കിയ കഥമാത്രമാണ് ഗൂഢാലോചനയെന്നും ആസിഫ് കൂട്ടിച്ചേര്‍ത്തു.

''ഗൂഢാലോചനക്കാര്‍ എന്ന് പറഞ്ഞു ലേബല്‍ ചെയ്യുന്ന ആളുകള്‍ പരസ്പരം അറിയുന്നവരൊന്നുമല്ല.എനിക്ക് ഖാലിദ് സൈഫിയേയൊ, ഉമര്‍ ഖാലിദിനെയോ അറിയില്ല.

ഞാന്‍ അവരെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍പ് ഒരിക്കല്‍ പോലും കണ്ടിട്ടില്ല. ഞങ്ങളെങ്ങനെ ഇവരുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തിയെന്നാണ് ഡല്‍ഹി പൊലീസ് പറയുന്നത്. ഞങ്ങള്‍ തമ്മിലൊക്കെ എന്തെങ്കിലും ബന്ധമുണ്ടെങ്കിലല്ലേ ഗൂഢാലോചന എന്ന് പറയാന്‍ സാധിക്കുകയുള്ളൂ.

ഉമര്‍ ഖാലിദിനെയോ, ഖാലിദ് സൈഫിയെയോ അറിയില്ല; ഗൂഢാലോചനക്കാരെന്ന് പറയുന്നവര്‍ക്കൊന്നും പരസ്പരം അറിയുക പോലുമില്ല; ദ ക്യു
വിനോട് ആസിഫ്
പൗരത്വസമരം ഇനിയൊരിക്കല്‍ കൂടി തുടങ്ങരുത്; അതിനായിരുന്നു ഊതിവീര്‍പ്പിച്ച കഥകളുണ്ടാക്കി കരിനിയമം ചുമത്തിയുള്ള അറസ്റ്റുകള്‍|INTERVIEW

നതാഷയെയൊ, ദേവാംഗനയേയൊ ഉമറിനെയോ ഞാന്‍ കണ്ടിട്ടില്ല. കുറ്റാരോപിതര്‍ തമ്മില്‍ ഒരു ബന്ധവുമില്ല. ഇതൊക്കെ ചെയ്തത് സിഎഎയ്ക്കും എന്‍ആര്‍സിക്കും എതിരെ നില്‍ക്കുന്നവരെ പേടിപ്പിക്കാന്‍ വേണ്ടിയിട്ടാണ്. സമരം ഇനി തുടങ്ങാതിരിക്കാന്‍ വേണ്ടിയാണ്,'' ആസിഫ് പറഞ്ഞു.

No stories found.
The Cue
www.thecue.in