CUE SPECIAL
കയ്യടി കിട്ടാനോ അവാര്‍ഡ് നേടാനോ അല്ല കൊവിഡിനെതിരെ അത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ചതെന്ന് ആരോഗ്യമന്ത്രി കെ.കെ.ശൈലജ. ലോകത്തിന്റെ പല ഭാഗത്ത് നിന്നും വിളിച്ചിട്ടുണ്ട്. ഓഫീസ് സ്റ്റാഫല്ലാതെ എനിക്ക് ഒരു പി.ആറും ഇല്ല. ബി.ബി.സിയിലോ ഗാര്‍ഡിയനിലോ നേരത്തെ ആരെയും അറിയില്ലെന്നതാണ് വസ്തുത. കേരളത്തിന്റെ ആരോഗ്യമന്ത്രിയുടെ നമ്പറെടുത്ത് അവര് വിളിച്ചപ്പോള്‍ ഞാന്‍ സംസാരിച്ചു. പുറത്ത് നിന്നുള്ളവര്‍ വന്ന് തുടങ്ങിയാല്‍ പ്രതിസന്ധി കൂടുമെന്ന് വിളിച്ചവരോട് പറഞ്ഞിരുന്നുവെന്നും കെ.കെ.ശൈലജ ദ ക്യുവിനോട് പറഞ്ഞു.