രണ്ടര ഏക്കറുള്ളവനെയും ദരിദ്രനാക്കുന്ന കരുതൽ അഥവാ സവർണസംവരണം

സാമ്പത്തിക സംവരണം അഥവാ സംവരണമില്ലാത്തവര്‍ക്കുള്ള സാമ്പത്തിക സംവരണം അതായത് മുന്നോക്കക്കാരിലെ പിന്നോക്കക്കാര്‍ക്ക് മാത്രമുള്ള സാമ്പത്തിക സംവരണം അതായത് സവര്‍ണസംവരണ പ്രകാരം പഞ്ചായത്ത് പരിധിയില്‍ രണ്ടര ഏക്കറോ കോര്‍പ്പറേഷന്‍ പരിധിയില്‍ 50 സെന്റോ ഭുമിയുള്ള മുന്നോക്കത്തിലെ പിന്നോക്കര്‍ വരെ പട്ടിണിയാല്‍ ക്ഷയിച്ചവരാകാമെന്ന് കഷ്ടപ്പെട്ട് കണ്ടുപിടിക്കാനും, ആ സവര്‍ണവിഭാഗത്തിന് നിലവില്‍ എത്ര പ്രാതിനിധ്യം ഓരോ മേഖലയിലുമുണ്ട് എന്ന് കണക്കു പോലും കൂട്ടാതെ കണ്ണുമടച്ച് 10 ശതമാനം സംവരണം കൊടുത്തേക്കാമെന്നും തീരുമാനിച്ച വലതുപക്ഷ സര്‍ക്കാരും ഇടതുപക്ഷമെന്ന് വിളിക്കുന്ന സര്‍ക്കാരും കാലാകാലങ്ങളായി കണ്ടും കേട്ടുമിരിക്കുന്നത് ക്ഷയിച്ച ഇല്ലങ്ങളുടയും ഒന്നാം ക്ലാസില്‍ പാസായി സര്‍ക്കാര്‍ ജോലി കിട്ടാതെ പോയെന്ന സവര്‍ണ്ണരുടെയും കരളലിയിപ്പിക്കുന്ന കഥകളോ സിനിമകളോ ആവാം.

വോട്ട് ബാങ്ക് മാത്രം മോഹിച്ചുള്ള സവര്‍ണസംവരണത്തെ എതിര്‍ക്കുമ്പോള്‍ അതില്‍ വര്‍ഗീയത കാണുന്ന, അല്ലെങ്കില്‍ വര്‍ഗീയമാക്കുന്ന ഇടതുപക്ഷം വഴിതെളിക്കുന്നതും അകലം കുറയ്ക്കുന്നതും ദാരിദ്ര്യനിര്‍മാര്‍ജനത്തിന് അല്ല, മറിച്ച് വലതും ഇടതും തമ്മിലുള്ള ദൂരമാണ്.

No stories found.
The Cue
www.thecue.in