മുത്തൂറ്റിന്റെ കാപികോ റിസോര്‍ട്ട് സര്‍ക്കാര്‍ പൊളിക്കുമോ

ആലപ്പുഴ നെടിയതുരുത്തിലെ കാപികോ റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന സുപ്രീംകോടതി ഉത്തരവ് നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറാകുമോയെന്നാണ് നിയമപോരാട്ടത്തിന് നേതൃത്വം നല്‍കിയ മത്സ്യത്തൊഴിലാളികള്‍ ചോദിക്കുന്നത്. പാണാവള്ളി പഞ്ചായത്തിലെ നെടിയതുരുത്ത് ദ്വീപില്‍ സര്‍ക്കാര്‍ പുറമ്പോക്കുഭൂമി കയ്യേറി നിര്‍മ്മിച്ച റിസോര്‍ട്ട് പൊളിച്ചു നീക്കണമെന്ന് ഹൈക്കോടതി 2013ല്‍ ഉത്തരവിട്ടിരുന്നു. ഇത് സുപ്രീംകോടതി ശരിവെക്കുകയായിരുന്നു. തണ്ണീര്‍ത്തട സംരക്ഷണ നിയമം ലംഘിച്ച റിസോര്‍ട്ട് പൊളിച്ചു നീക്കാന്‍ ജസ്റ്റിസ് ആര്‍ എഫ് നരിമാനാണ് ഉത്തരവിട്ടത്.

റിസോര്‍ട്ട് നിര്‍മ്മിക്കുമ്പോള്‍ പൊളിച്ചു മാറ്റിയ ഊന്നിവലയുടെ ഉടമകളായ മത്സ്യത്തൊഴിലാളികളാണ് മുത്തൂറ്റ് ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള കാപികോ റിസോര്‍ട്ടിനെതിരെ സുപ്രീംകോടതി വരെ കേസ് നടത്തിയത്. 2.093 ഹെക്ടര്‍ സര്‍ക്കാര്‍ ഭൂമി കയ്യേറിയെന്നാണ് കണ്ടെത്തല്‍. 36 വില്ലകളുള്ള റിസോര്‍ട്ട് 350 കോടി രൂപ ചിലവിട്ടാണ് നിര്‍മ്മിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in