താഹ ഫസലിന്റെ ഉമ്മ പറയുന്നു;’എന്റെ മോന്‍ മാവോയിസ്റ്റല്ല, അറസ്റ്റോടെ കുടുംബം തകര്‍ന്നു’ 

'തെറ്റുചെയ്തിട്ടില്ല, ഒരുസമയമാകുമ്പോള്‍ തിരിച്ചുവരുമെന്നാണ് താഹ പറഞ്ഞിട്ടുള്ളത്'; മാവോയിസ്റ്റ് ബന്ധം ആരോപിച്ച് തടവിലാക്കപ്പെട്ട താഹ ഫസലിന്റെ ഉമ്മ ജമീലയ്ക്ക്, കേസ് എന്‍ഐഎയുടെ കൈകളിലെത്തുമ്പോള്‍ പറയാനുള്ളത്. താഹ സിപിഎമ്മുകാരനാണ്. മാവോയിസ്റ്റല്ല. കേസ് കുടുംബത്തെ മാനസികമായി തകര്‍ത്തു. താഹ മാവോയിസ്റ്റാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞുവെന്ന് വിശ്വസിക്കാന്‍ പറ്റുന്നില്ല. യുഎപിഎ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതാണ്. ബിജെപി സര്‍ക്കാരിന്റെ കൈകളിലേക്ക് കേസെത്തുമ്പോള്‍ ആശങ്കയുണ്ടെന്നും ജമീല പറയുന്നു.

Related Stories

The Cue
www.thecue.in