മരടില്‍ പൊളിക്കുന്ന ഫ്‌ളാറ്റിന് കീഴില്‍ ഇടിഞ്ഞു വീഴാറായ വീടുണ്ട്, അതില്‍ രണ്ട് ജീവിതങ്ങളും 

സുപ്രീംകോടതി ഉത്തരവ് പ്രകാരം പൊളിച്ച് നീക്കുന്ന രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളുടെ ചുറ്റുമതിലിനോട് ചേര്‍ന്നുള്ള വീട്ടിലാണ് രാധയും സഹോദരനും താമസിക്കുന്നത്. ഫ്‌ളാറ്റ് പൊളിച്ച് നീക്കുന്നതിനുള്ള നടപടികളുമായി അധികൃതര്‍ മുന്നോട്ട് നീങ്ങുമ്പോള്‍ പൊടിശല്യം കാരണം സമീപവാസികള്‍ ദുരിതത്തിലാണ്. എന്നാല്‍ രാധയെ ഭയപ്പെടുത്തുന്നത് ജനുവരി 11 നടത്തുന്ന സ്‌ഫോടനമാണ്. ചെറിയൊരു ഇളക്കം പോലും തങ്ങളുടെ കൂര ഇടിഞ്ഞു പൊളിഞ്ഞ് വീഴാന്‍ ഇടയാക്കുമെന്ന് രാധ ഭയപ്പെടുന്നു. അസുഖം കാരണം തനിക്ക് തൊഴിലെടുക്കാനാവില്ല. കഴിഞ്ഞ മൂന്ന് മാസമായി ജോലിയില്ലാതിരിക്കുന്ന സഹോദരന്‍. വാടക വീട്ടിലേക്ക് മാറാന്‍ അധികൃതര്‍ നിര്‍ദേശിക്കുമ്പോളും ഇതിനുള്ള തുക പോലും തങ്ങളുടെ കൈവശമില്ലെന്ന് രാധ പറയുന്നു.

Related Stories

The Cue
www.thecue.in