തെരുവ് നായകള്‍ ആണ് ഈ വീട്ടിലെ നായകര്‍

തെരുവ് നായ്ക്കള്‍ ആണ് ഈ വീട്ടിലെ നായകര്‍. 17 വര്‍ഷത്തിലധികമായി അപകടത്തില്‍പ്പെട്ട് റോഡില്‍ ഉപേക്ഷിക്കപ്പെട്ടതും, പരുക്കേറ്റതുമായ നായകളെ കുട്ടികളെ പോലെ പരിപാലിക്കുകയാണ് എറണാകുളം കരിങ്ങാച്ചിറയിലെ ഒരു കുടുംബം. ഭര്‍ത്താവ് ജോണി വെണ്ടാരപ്പിള്ളിയുടെ മരണശേഷം ഭാര്യ റീന ജോണിയും മകനുമാണ് എറണാകുളം ഇരുമ്പനത്തെ ഫാം ഹൗസില്‍ പ്രായമായതും അംഗവൈകല്യം വന്നതുമായ നായകളെ പരിപാലിക്കുന്നത്.

വളര്‍ത്തുനായയെ കാറില്‍ കെട്ടി റോഡിലൂടെ വലിച്ചുകൊണ്ടുപോയ കൊടുംക്രൂരതകള്‍ മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുമ്പോഴാണ് തെരുവുനായകളെ സഹജീവികളായി കണ്ട് സംരക്ഷിക്കുന്ന ഈ കുടുംബം മാതൃകയാകുന്നത്.

ജോണി നായകള്‍ക്കൊപ്പം- (ഫയല്‍ ചിത്രം)
ജോണി നായകള്‍ക്കൊപ്പം- (ഫയല്‍ ചിത്രം)
AD
No stories found.
The Cue
www.thecue.in