സെമിനാറില്‍ നിന്ന് ഇറക്കിവിട്ടിരുന്നു, കലാമണ്ഡലത്തിലും ജാതി വിവേചനം നേരിട്ടിരുന്നു, ഡോ.ആര്‍.എല്‍.വി.രാമകൃഷ്ണന്‍ അഭിമുഖം

Summary

കലാപഠനം തുടങ്ങിയ കാലം മുതല്‍ മാറ്റിനിര്‍ത്തല്‍

ജാതിപ്പേരുമായി നടക്കുന്നവരാണ് ജാതിവിവേചനമില്ലെന്ന് പറയുന്നതെന്ന് ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്‍. കലാപഠനം തുടങ്ങിയ കാലം മുതല്‍ ജാതിവിവേചനം നേരിട്ടിരുന്നു. തനിക്ക് വേണ്ടി മാത്രമല്ല, വിവേചനം നേരിട്ട എല്ലാവര്‍ക്കുമായാണ് സംസാരിച്ചതെന്നും രാമകൃഷ്ണന്‍ ദ ക്യു അഭിമുഖത്തില്‍.

ജാതിവിവേചനം നേരിട്ട പലരും ഇപ്പോള്‍ വിളിക്കുന്നുണ്ട്. കലയിലും സംഗീതത്തിലും ഉന്നത പഠനം പൂര്‍ത്തിയാക്കി പുറത്തുവരുന്ന ദളിത് വിദ്യാര്‍ത്ഥികളെ മാറ്റിനിര്‍ത്തപ്പെടുന്നുണ്ട്. ചെമ്പൈ സംഗീതോല്‍സവത്തില്‍ പങ്കെടുപ്പിക്കാതെ മാറ്റിനിര്‍ത്തിയ ഗായിക ഇന്ന് രാവിലെ വിളിച്ച് സംസാരിച്ചിരുന്നു. കലാമണ്ഡലത്തിലെ പഠന കാലത്തും ജാതിവിവേചനം നേരിട്ടിരുന്നു. ജാതീയമായ വേര്‍തിരിവ് സമൂഹത്തില്‍ നിന്ന് മാറിയിട്ടില്ല. സംവരണം തന്നെ പല നിലക്കും അട്ടിമറിക്കപ്പെടാറുണ്ട്. കേരളത്തില്‍ എത്ര പട്ടികജാതി-പട്ടിക വര്‍ഗ കലാകാരന്‍മാര്‍ക്ക് അംഗീകാരം ലഭിച്ചിട്ടുണ്ടെന്ന് ചിന്തിക്കണം.

കലാഭവന്‍ മണി സിനിമാ മേഖലയില്‍ ജാതിവിവേചനം നേരിട്ടിരുന്നു. വിവേചനങ്ങളും നിഷേധങ്ങളും മറികടക്കാന്‍ അദ്ദേഹത്തിന് ശേഷിയുണ്ടായി. ഇന്നത്തെ അവാര്‍ഡുകള്‍ നോക്കിയാല്‍ എത്രയോ പുരസ്‌കാരങ്ങള്‍ കലാഭവന്‍ മണിക്ക് നിഷേധിക്കപ്പെട്ടിരുന്നുവെന്ന് മനസിലാകും.

ആദിവാസി കലാകാരന്‍മാരടക്കം അപമാനിതരായി, കലാകാരന്‍മാരെ മാനസികമായി പീഡിപ്പിക്കുന്നയാളാണ് സംഗീത നാടക അക്കാദമി സെക്രട്ടറി, സാഹിത്യകാരനാണെങ്കില്‍ സാഹിത്യഅക്കാദമിയില്‍ ഇരുത്തട്ടേ എന്നും ഡോ.ആര്‍.എല്‍.വി രാമകൃഷ്ണന്‍.

Related Stories

No stories found.
logo
The Cue
www.thecue.in