സച്ചിന് പിന്നാലെ യുവിയുടെ വെല്ലുവിളി ഏറ്റെടുത്ത് രോഹിത്തും, 'ചലഞ്ചിലും ട്വിസ്റ്റ്'

സച്ചിന് പിന്നാലെ യുവിയുടെ വെല്ലുവിളി ഏറ്റെടുത്ത് രോഹിത്തും, 'ചലഞ്ചിലും ട്വിസ്റ്റ്'

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം യുവരാജ് സിങ് തുടങ്ങിവെച്ച 'കീപ്പ് ഇറ്റ് അപ്പ് ചലഞ്ച്' ഏറ്റെടുത്ത് രോഹിത് ശര്‍മയും. ബാറ്റിന്റെ അരിക് കൊണ്ട് നിലത്ത് വീഴാതെ പന്ത് തട്ടിയ യുവരാജ് സിങ് സച്ചിന്‍, രോഹിത് ശര്‍മ, ഹര്‍ഭജന്‍ സിങ് എന്നിവരെയായിരുന്നു ഇതിനായി വെല്ലുവിളിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെല്ലുവിളി ഏറ്റെടുത്ത സച്ചിന്‍ യുവിയേക്കാള്‍ ഒരുപടികൂടി കടന്ന്, കണ്ണുകള്‍ മൂടിക്കെട്ടിയാണ് 'ടാസ്‌ക്' പൂര്‍ത്തിയാക്കിയത്. കണ്ണുകെട്ടി ബാറ്റ് ചരിച്ച് പിടിച്ച് പന്ത് തട്ടിയ സച്ചിന്‍ യുവിയെ തിരിച്ചും ചലഞ്ച് ചെയ്തിരുന്നു. തെറ്റായ ആളെയാണ് താന്‍ വെല്ലുവിളിച്ചത് എന്ന് അറിയാമെന്നായിരുന്നു ഇതിന് യുവി നല്‍കിയ മറുപടി. എന്നാല്‍ പിന്നീട് വീഡിയോയ്ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തി സച്ചിന്‍ തന്നെ രംഗത്തെത്തി. കണ്ണുകെട്ടിയ കറുത്തതുണി മറുവശം കാണാവുന്ന തരത്തില്‍ സുതാര്യമായിരുന്നുവെന്നാണ് സച്ചിന്‍ പറഞ്ഞത്. തന്റെ 'റെസിപി' പിന്‍തുടര്‍ന്നാണ് ചലഞ്ച് എളുപ്പത്തില്‍ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും സച്ചിന്‍ പറഞ്ഞു.

ഇതിന് പിന്നാലെയാണ് വെല്ലുവിളി ഏറ്റെടുത്ത് രോഹിത്തും രംഗത്തെത്തിയത്. ബാറ്റിന്റെ അരികുകൊണ്ടല്ല, പിടികൊണ്ടായിരുന്നു രോഹിത് പന്ത് തട്ടിയത്. ശ്രേയസ് അയ്യര്‍, ഋഷഭ് പന്ത്, അജിന്യക്യ രഹാനെ എന്നിവരെ രോഹിത് വെല്ലുവിളിക്കുകയും ചെയ്തിട്ടുണ്ട്.

AD
No stories found.
The Cue
www.thecue.in