‘ലോകകപ്പ് സെമിയിൽ ധോണിയെ നേരത്തെ ഇറക്കേണ്ടിയിരുന്നില്ല’;  എടുത്തത് ശരിയായ തീരുമാനമെന്ന് രവി ശാസ്ത്രി

‘ലോകകപ്പ് സെമിയിൽ ധോണിയെ നേരത്തെ ഇറക്കേണ്ടിയിരുന്നില്ല’; എടുത്തത് ശരിയായ തീരുമാനമെന്ന് രവി ശാസ്ത്രി

ലോകകപ്പ് സെമിയിലെ ഇന്ത്യൻ തോൽവിക്ക് പിന്നാലെ ആരാധകർ ഏറെ വിമർശിച്ചത് ധോണിയെ ഏഴാമത് ഇറക്കിയ ടീം മാനേജ്മെന്റിന്റെ തീരുമാനത്തെയായിരുന്നു. ഋഷഭ് പന്തിനും ഹാർദിക് പാണ്ഡ്യയ്ക്കും മുൻപ് ധോണിയെ ഇറക്കിയിരുന്നെങ്കിൽ ഒരു പക്ഷെ മത്സര ഫലം തന്നെ മാറിയേനെ എന്നാണ് ആരാധകർ വിലയിരുത്തിയത്. എന്നാൽ ധോണിയെ ഏഴാം നമ്പറിൽ ഇറക്കിയ തീരുമാനം ശരിയായിരുന്നുവെന്ന് ആവര്‍ത്തിക്കുകയാണ് പരിശീലകൻ രവി ശാസ്ത്രി.

അഞ്ച് റൺസ് നേടുന്നതിനിടെ മൂന്ന് വിക്കറ്റ് നഷ്‌ടമായ അവസരത്തിൽ ധോണിയെ ഇറക്കുകയും അദ്ദേഹം പുറത്താക്കുകയും ചെയ്തിരുന്നുവെങ്കിൽ മത്സരം അവിടെ അവസാനിച്ചേനെ. ധോണിയെ ഏഴാമനായി ഇറക്കിയതുകൊണ്ടാണ് കളി 48 ഓവർ വരെ നീണ്ടത്.

രവി ശാസ്ത്രി 

‘ലോകകപ്പ് സെമിയിൽ ധോണിയെ നേരത്തെ ഇറക്കേണ്ടിയിരുന്നില്ല’;  എടുത്തത് ശരിയായ തീരുമാനമെന്ന് രവി ശാസ്ത്രി
ഫോളോ ഓൺ വഴങ്ങിയിട്ടും വിജയം; രഞ്ജി ട്രോഫിയിൽ ചരിത്രം കുറിച്ച് ജാർഖണ്ഡ്

വിമർശിക്കുന്നവർ തന്നെ പറയട്ടെ? ധോണി ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ഫിനിഷർമാരിലൊരാളാണ്. അദ്ദേഹത്തിന്റെ കരുത്ത് ഏഴാം നമ്പറിലാണ്. അപ്പോൾ പിന്നെ അദ്ദേഹത്തിനെ എവിടെയാണ് ഇറക്കേണ്ടത്. ടോപ് ഓർഡറിലാണോ ധോണി ബാറ്റ് ചെയ്യേണ്ടത്?. ജഡേജയുടെ ഇന്നിങ്‌സ് വളരെ മികച്ചതായിരുന്നു. അദ്ദേഹമാണ് മത്സരത്തിലേക്ക് ഇന്ത്യയെ തിരിച്ചു കൊണ്ടുവന്നത്. പിന്നീട് ബാക്കിയുണ്ടായിരുന്നത് ധോണിയുടെ ഫിനിഷിംഗായിരുന്നു. ഇനി എത്ര പന്തുണ്ടെന്നും എത്ര സിക്സറുകള്‍ പായിക്കണമെന്നുമെല്ലാം ധോണിയുടെ കമ്പ്യൂട്ടര്‍ തലച്ചോറില്‍ കൃത്യമായി ഫീഡ് ചെയ്തുവെച്ചിട്ടുണ്ട്,രവി ശാസ്ത്രി പറഞ്ഞു.

10 പന്തുകൾ ബാക്കി നിൽക്കെ ധോണിയുടെ അപ്രതീക്ഷിത റണ്ണൗട്ടിൽ നമ്മൾ മത്സരം കൈവിട്ടു. 20 റൺസായിരുന്നു അപ്പോൾ വേണ്ടിയിരുന്നത്. രണ്ടേ രണ്ട് സിക്സര്‍ വന്നാല്‍ പിന്നെ എട്ടു പന്തില്‍ എട്ടു റണ്‍സാവുമായിരുന്നു. പക്ഷെ അതിനു മുന്നേ ധോണി റണ്ണൗട്ടായി. ആ തോൽ‌വിയിൽ നിന്ന് ഒരുപാട് പാഠം ഞങ്ങൾ പഠിച്ചു. അതിൽ നിന്നും മുക്തരാകാൻ കുറച്ചു സമയമെടുത്തു.ഒന്ന് രണ്ട് ദിവസം ടീമംഗങ്ങൾ പരസ്പരം മിണ്ടിയില്ല.അനുഭവങ്ങളിൽ നിന്നും പഠിച്ച് മുന്നോട്ടു പോവുക എന്നതാണ് പ്രധാനം, അദ്ദേഹം കൂട്ടിച്ചേർത്തു.

‘ലോകകപ്പ് സെമിയിൽ ധോണിയെ നേരത്തെ ഇറക്കേണ്ടിയിരുന്നില്ല’;  എടുത്തത് ശരിയായ തീരുമാനമെന്ന് രവി ശാസ്ത്രി
ഏകദിനത്തിൽ ശ്രേയസ് അയ്യർ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം: അനിൽ കുംബ്ലെ

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in