ഏകദിനത്തിൽ ശ്രേയസ് അയ്യർ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം: അനിൽ കുംബ്ലെ

ഏകദിനത്തിൽ ശ്രേയസ് അയ്യർ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം: അനിൽ കുംബ്ലെ

ഏകദിനത്തിൽ ഇന്ത്യയ്ക്ക് യോജിച്ച നാലാം നമ്പറിനെ നിർദ്ദേശിച്ചിരിക്കുകയാണ് മുൻ പരിശീലകൻ അനിൽ കുംബ്ലെ. വരാനിരിക്കുന്ന വിൻഡീസ് പരമ്പരയിൽ ശ്രേയസ് അയ്യർ നിർണ്ണായകമായ നാലാം നമ്പറിൽ ബാറ്റ് ചെയ്യണമെന്നാണ് കുംബ്ലെയുടെ ആഗ്രഹം. ഇന്ത്യൻ ബൗളർമാർക്ക് വെസ്റ്റ് ഇൻഡീസിനെതിരെ പന്തെറിയുന്നത് ഒരു വെല്ലുവിളിയായിരിക്കുമെന്നും താരം പറഞ്ഞു.

ശ്രേയസ് അയ്യരുടെ മികവ് നാം കണ്ടിട്ടുള്ളതാണ്. വളരുന്തോറും അവന്റെ മികവ് വർധിക്കുകയാണ്. നാലാം നമ്പറിൽ ശ്രേയസ് ബാറ്റ് ചെയ്യുന്നതായിരിക്കും നല്ലത്

അനിൽ കുംബ്ലെ 

ഏകദിനത്തിൽ ശ്രേയസ് അയ്യർ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം: അനിൽ കുംബ്ലെ
വിജയമില്ലാതെ തുടർച്ചയായ ആറ് മത്സരങ്ങൾ; കൊച്ചിയിൽ കടം വീട്ടുമെന്ന പ്രതീക്ഷയോടെ ബ്ലാസ്റ്റേഴ്‌സ് ആരാധകർ

ലോകകപ്പിന് ശേഷം ഇന്ത്യ നാലാം നമ്പറിൽ പരീക്ഷിച്ച ശ്രേയസ് അയ്യർ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്. വിൻഡീസിനെതിരെ കരീബിയൻ മണ്ണിൽ നടന്ന ഏകദിന പരമ്പരയിൽ രണ്ട് അർദ്ധ സെഞ്ചുറികൾ നേടി താരം തിളങ്ങിയിരുന്നു. ബംഗ്ലാദേശിനെതിരെ നടന്ന ടി 20 പരമ്പരയിലും ശ്രേയസ് അയ്യർ മോശമാക്കിയില്ല.

ശിഖർ ധവാന്റെ അഭാവത്തിൽ കെ എൽ രാഹുലിന് ഓപ്പൺ ചെയ്യാൻ അവസരം ലഭിക്കുമെന്നും കുംബ്ലെ പറഞ്ഞു. വിൻഡീസ് നിരയില്ലെല്ലാവരും വമ്പനടിക്കാരാണ്. അവർക്കെതിരെ പന്തെറിയുക വെല്ലുവിളിയായിരിക്കും. ഇന്ത്യൻ ബൗളർമാർ എന്ത് തന്ത്രമാണ് പയറ്റുന്നതെന്ന് കാണാൻ കാത്തിരിക്കുന്നു, കുംബ്ലെ കൂട്ടിച്ചേർത്തു.

ഏകദിന പരമ്പരയിലെ ആദ്യ മത്സരം ഞായറാഴ്ച്ച ചെന്നൈയിൽ നടക്കും. മൂന്ന് മത്സര ടി 20 പരമ്പര ഇന്ത്യ 2-1ന് സ്വന്തമാക്കിയിരുന്നു. ടി 20 റാങ്കിങ്ങിലും ഇന്ത്യൻ താരങ്ങൾക്ക് നേട്ടമുണ്ടായി. പരമ്പരയുടെ താരമായ നായകൻ വിരാട് കോഹ്ലി അഞ്ച് സ്ഥാനങ്ങൾ മെച്ചപ്പെടുത്തി 10ാമതെത്തി. കെ എൽ രാഹുൽ ആറാമതും രോഹിത് ശർമ്മ ഒൻപതാം സ്ഥാനത്തുമുണ്ട്.

ഏകദിനത്തിൽ ശ്രേയസ് അയ്യർ നാലാം നമ്പറിൽ ബാറ്റ് ചെയ്യണം: അനിൽ കുംബ്ലെ
ഹിറ്റ്മാന് ലാലിഗയുടെ ബാറ്റ്; ഇന്ത്യന്‍ അംബാസിഡറാകുന്നതില്‍ ഏറെ സന്തോഷമെന്ന് രോഹിത് ശര്‍മ്മ

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in