‘ഇത് തന്നെയാണ് ചെയ്യേണ്ടതെന്ന് ഹർഭജൻ സിംഗ്’; തെലങ്കാന പൊലീസിന് പിന്തുണയുമായി കായിക താരങ്ങൾ 

‘ഇത് തന്നെയാണ് ചെയ്യേണ്ടതെന്ന് ഹർഭജൻ സിംഗ്’; തെലങ്കാന പൊലീസിന് പിന്തുണയുമായി കായിക താരങ്ങൾ 

തെലങ്കാനയില്‍ ബലാത്സംഗ കേസിലെ പ്രതികളെ വെടിവെച്ചുകൊന്ന സംഭവത്തില്‍ പൊലീസിന് പിന്തുണ അറിയിച്ച് കായിക താരങ്ങൾ. ഇത് തന്നെയാണ് ചെയ്യേണ്ടത്, ഭാവിയിൽ ആരും ഇങ്ങനൊരു പ്രവൃത്തിക്ക് മുതിരരുത് എന്നാണ് തെലങ്കാന മുഖ്യമന്ത്രിയെയും പോലീസിനെയും അഭിനന്ദിച്ചു കൊണ്ട് മുൻ ഓഫ് സ്പിന്നർ ഹർഭജൻ സിംഗ് കുറിച്ചത്. ഹൈദരാബാദ് പൊലീസിന് സല്യൂട്ട് എന്നാണ് ഇന്ത്യയുടെ ബാഡ്‌മിന്റൺ താരം സൈന നെഹ്‌വാൾ ട്വീറ്റ് ചെയ്തത്. ഹൈദരാബാദ് പോലീസിന്റെ നേതൃപാടവത്തെ അഭിനന്ദിച്ചുകൊണ്ടാണ് മുൻ കായിക മന്ത്രിയും ഒളിംപിക്‌സ് വെങ്കല മെഡൽ ജേതാവുമായ രാജ്യവർധൻ സിംഗ് റാത്തോർ ട്വിറ്ററിൽ കുറിച്ചത്.

‘ഇത് തന്നെയാണ് ചെയ്യേണ്ടതെന്ന് ഹർഭജൻ സിംഗ്’; തെലങ്കാന പൊലീസിന് പിന്തുണയുമായി കായിക താരങ്ങൾ 
പൊലീസുകാരെ തോളിലേറ്റി മധുരം നല്‍കി ആഹ്ലാദ പ്രകടനം ; ഹൈദരാബാദ് പ്രതികളെ വെടിവെച്ച് കൊന്നതില്‍ ആള്‍ക്കൂട്ട ആഘോഷം 

വെറ്ററിനറി ഡോക്ടറെ ബലാത്സംഗത്തിന് ഇരയാക്കി കൊലപ്പെടുത്തുകയും മൃതദേഹം കത്തിക്കുകയും ചെയ്ത കേസിലെ 4 പ്രതികളെയാണ് പൊലീസ് വെടിവെച്ചുകൊന്നത്. തെളിവെടുപ്പിനിടെ രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ വെടിവെയ്ക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. പുലര്‍ച്ചെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ പൊലീസിന്റെ തോക്ക് പിടിച്ചെടുത്ത് ആക്രമിക്കാന്‍ ശ്രമിച്ചെന്നും തുടര്‍ന്നുള്ള ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് പൊലീസ് വിശദീകരണം. ജൊല്ലു ശിവ, ജൊല്ലു നവീന്‍, ചന്നകേശവുലു, മുഹമ്മദ് എന്നിവാരാണ് കൊല്ലപ്പെട്ടത്. ലൊറി തൊഴിലാളികളായിരുന്നു ഇവര്‍.

‘ഇത് തന്നെയാണ് ചെയ്യേണ്ടതെന്ന് ഹർഭജൻ സിംഗ്’; തെലങ്കാന പൊലീസിന് പിന്തുണയുമായി കായിക താരങ്ങൾ 
‘അത്തരം പ്രസ്താവനകൾ ചിരിച്ച് തള്ളണം’; ബുംറയെ ശിശുവെന്ന് വിളിച്ച അബ്ദുള്‍ റസാഖിന് മറുപടിയുമായി ഇർഫാൻ പത്താൻ

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in