‘അത്തരം പ്രസ്താവനകൾ ചിരിച്ച് തള്ളണം’; ബുംറയെ ശിശുവെന്ന് വിളിച്ച അബ്ദുള്‍ റസാഖിന് മറുപടിയുമായി ഇർഫാൻ പത്താൻ

‘അത്തരം പ്രസ്താവനകൾ ചിരിച്ച്  തള്ളണം’; ബുംറയെ ശിശുവെന്ന് വിളിച്ച അബ്ദുള്‍ റസാഖിന് മറുപടിയുമായി ഇർഫാൻ പത്താൻ

ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറയെ ശിശുവെന്ന് വിളിച്ച മുൻ പാകിസ്ഥാൻ താരം അബ്ദുള്‍ റസാഖിന് ചുട്ട മറുപടിയുമായി ഇർഫാൻ പത്താൻ രംഗത്ത്. ഇത്തരം പ്രസ്താവനകൾ ആരാധകർ കണക്കിലെടുക്കേണ്ടെന്നും വെറുതെ വായിച്ച് ചിരിച്ചാൽ മതിയെന്നും റസാഖിന്റെ പേര് പരാമര്‍ശിക്കാതെ പത്താൻ ട്വിറ്ററിൽ കുറിച്ചു. ഗ്ലെൻ മഗ്രാത്ത്, വസീം അക്രം എന്നീ ലോകോത്തര ബോളർമാരെ നേരിട്ടിട്ടുള്ള തന്റെ മുൻപിൽ ബുംറ വെറും ശിശുവാണെന്നും താൻ സജീവ ക്രിക്കറ്റിലുണ്ടായിരുന്നെങ്കിൽ ബുംറയെ നേരിടാൻ യാതൊരു ബുദ്ധിമുട്ടുമുണ്ടാകില്ലായെന്നും റസാഖ് ക്രിക്കറ്റ് പാകിസ്താന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു.

‘അത്തരം പ്രസ്താവനകൾ ചിരിച്ച്  തള്ളണം’; ബുംറയെ ശിശുവെന്ന് വിളിച്ച അബ്ദുള്‍ റസാഖിന് മറുപടിയുമായി ഇർഫാൻ പത്താൻ
‘ക്രിക്കറ്റ് ആസ്വദിക്കാൻ കഴിയാതെ വന്ന സമയമുണ്ടായിരുന്നു’; ഉള്ളുതുറന്ന് അശ്വിന്‍

പണ്ട് ഇർഫാൻ പത്താനെ 'ഗള്ളി ബോളർ' എന്ന് വിശേഷിപ്പിച്ച ജാവേദ് മിയാൻദാദിനെയും ട്വീറ്റിൽ മുൻ പേസർ പരിഹസിച്ചു. പാകിസ്താന്റെ എല്ലാ ചേരിയിലും ഇത് പോലെ നൂറ് കണക്കിന് ഇർഫാൻ പത്താന്മാർ ഉണ്ടെന്നായിരുന്നു 2004ലെ പാകിസ്താൻ പര്യടനത്തിന് മുന്നോടിയായി മിയാൻദാദ് പറഞ്ഞത്. എന്നാൽ ഏകദിന പരമ്പരയിൽ നിന്ന് 8 എട്ട് വിക്കറ്റും ടെസ്റ്റ് മത്സരങ്ങളിൽ നിന്ന് 12 വിക്കറ്റുമാണ് പത്താൻ വീഴ്ത്തിയത്. 2006ൽ പാകിസ്താനെതിരെ നടന്ന മൂന്നാം ടെസ്റ്റ് മാച്ചിൽ മുൻ ഓൾറൗണ്ടർ ഹാട്രിക്കും സ്വന്തമാക്കിയിരുന്നു.

‘അത്തരം പ്രസ്താവനകൾ ചിരിച്ച്  തള്ളണം’; ബുംറയെ ശിശുവെന്ന് വിളിച്ച അബ്ദുള്‍ റസാഖിന് മറുപടിയുമായി ഇർഫാൻ പത്താൻ
പൊലീസുകാരെ തോളിലേറ്റി മധുരം നല്‍കി ആഹ്ലാദ പ്രകടനം ; ഹൈദരാബാദ് പ്രതികളെ വെടിവെച്ച് കൊന്നതില്‍ ആള്‍ക്കൂട്ട ആഘോഷം 

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

No stories found.
The Cue
www.thecue.in