പ്രളയം: കേരളം ആവശ്യപ്പെട്ട അടിയന്തര സഹായധനം 2101 കോടി; ഒരു രൂപ പോലും നല്‍കാതെ കേന്ദ്രം

പ്രളയം: കേരളം ആവശ്യപ്പെട്ട അടിയന്തര സഹായധനം 2101 കോടി; ഒരു രൂപ പോലും നല്‍കാതെ കേന്ദ്രം

പ്രളയത്തില്‍ അടിയന്തര സഹായമായി കേരളം 2101 കോടി രൂപ ആവശ്യപ്പെട്ടിട്ടും ചില്ലിക്കാശ് നല്‍കാതെ കേന്ദ്രം. ഈ വര്‍ഷത്തെ പ്രളയബാധിത പ്രദേശങ്ങളുടെ പുനരുദ്ധാരണത്തിനായിരുന്നു സഹായം തേടിയത്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് ഡിവിഷന്‍ നല്‍കിയ വിവരാവകാശ മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു.

ദുരന്ത പ്രതികരണനിധിയിലേക്കായി സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന സഹായത്തിന്റെ ആദ്യ ഗഡുവായ 52.27 കോടി രൂപയാണ് കേന്ദ്രം ഇതുവരെ നല്‍കിയത്. അത് 2019-20 സാമ്പത്തിക വര്‍ഷത്തിലേക്കാണ്.

പ്രളയദുരിതം നേരിട്ട ബീഹാറിനും കേന്ദ്രത്തിന്റെ കൈത്താങ്ങുണ്ടായിട്ടില്ല. അതേസമയം കര്‍ണാടകയ്ക്കും മഹാരാഷ്ട്രയ്ക്കും സഹായം നല്‍കി. ഇരു സംസ്ഥാനങ്ങളിലെയും ബിജെപി സര്‍ക്കാരുകളുടെ ആവശ്യം പരിഗണിച്ചായിരുന്നു നടപടി. കര്‍ണാടകയ്ക്ക് 2441.26 കോടിയും മഹാരാഷ്ട്രയ്ക്ക് 2479.29 കോടിയും കേന്ദ്രം നല്‍കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in