സംസ്ഥാനത്ത് 4991 പേര്‍ക്ക് കൂടി കൊവിഡ്; 5111 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 4991  പേര്‍ക്ക് കൂടി കൊവിഡ്; 5111 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 4991 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 23 പേരാണ് ഇന്ന് കൊവിഡ് മൂലം മരിച്ചതെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 65,054 പേരാണ് സംസ്ഥാനത്ത് നിലവില്‍ ചികിത്സയിലുള്ളത്.

4413 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് ഇന്ന് രോഗബാധയുണ്ടായത്. 425 പേരുടെ ഉറവിടം വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരില്‍ 59 പേര്‍ ആരോഗ്യപ്രവര്‍ത്തകരാണ്. കഴിഞ്ഞ 24 മണിക്കൂറില്‍ 52,790 സാമ്പിളുകള്‍ പരിശോധിച്ചു. 5111 പേരാണ് രോഗമുക്തരായത്.

കൊവിഡ് മൂലം സമൂഹത്തില്‍ ഒട്ടേറെ മാറ്റങ്ങളും നിയന്ത്രണങ്ങളും ഉണ്ടായിട്ടുണ്ട്. എന്നാല്‍ വികസന പ്രവര്‍ത്തനങ്ങളിലോ ക്ഷേമപ്രവര്‍ത്തനങ്ങളിലോ ഒരു കുറവും വരാരെ അതിജീവിക്കാന്‍ സംസ്ഥാനത്തിനായെന്നും മുഖ്യമന്ത്രി.

Related Stories

The Cue
www.thecue.in