ലോകത്തെ ആദ്യ കൊവിഡ് വാക്‌സിനുമായി റഷ്യ; രജിസ്‌ട്രേഷന്‍ 12ന്

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിനുമായി റഷ്യ; രജിസ്‌ട്രേഷന്‍ 12ന്

റഷ്യ നിര്‍മ്മിച്ച കൊവിഡ് പ്രതിരോധ വാക്‌സിന്‍ ആഗസ്റ്റ് 12ന് രജിസ്റ്റര്‍ ചെയ്യും. റഷ്യന്‍ പ്രതിരോധ മന്ത്രാലയവും ഗാമലേയ ഗവേഷണ കേന്ദ്രവും ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിച്ചിരിക്കുന്നത്. കൊവിഡ് 19 വൈറസിനെ പ്രതിരോധിക്കാനുള്ള ആദ്യ വാക്‌സിന്‍ ബുധനാഴ്ച തന്നെ രജിസ്റ്റര്‍ ചെയ്യുമെന്നാണ് റഷ്യന്‍ ഡെപ്യൂട്ടി ആരോഗ്യമന്ത്രി ഒലെഗ് ഗ്രിഡ്‌നെവ് അറിയിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാക്‌സിന്‍ പരീക്ഷണം പൂര്‍ണ വിജയമായിരുന്നുവെന്നും, മറ്റ് പാര്‍ശ്വഫലങ്ങളിലെന്ന് വ്യക്തമായതുമായാണ് റഷ്യയുടെ അവകാശവാദം. വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ പങ്കാളികളായവരുടെ അവസാന ആരോഗ്യ പരിശോധന ഓഗസ്റ്റ് 3നാണ് നടന്നത്. പരിശോധനയില്‍ വാക്‌സിന്‍ ലഭിച്ചവര്‍ക്കെല്ലാം കൊവിഡിനെതിരായ പ്രതിരോധം ലഭിച്ചുവെന്ന് വ്യക്മായതായും റഷ്യ പറയുന്നു.

ലോകത്തെ ആദ്യ കൊവിഡ് വാക്‌സിനുമായി റഷ്യ; രജിസ്‌ട്രേഷന്‍ 12ന്
ആവശ്യങ്ങള്‍ ഫലം കണ്ടു, ഫോണ്‍വിളിക്കുമ്പോഴുള്ള കൊവിഡ് സന്ദേശം നിര്‍ത്തി ബിഎസ്എന്‍എല്‍

അതേസമയം വാക്‌സിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ റഷ്യനടത്തിയത് തിരക്ക് പിടിച്ചാണെന്ന ആക്ഷേപമുയര്‍ന്നിട്ടുണ്ട്. ഇത് വലിയ വിപത്തിന് കാരണമായേക്കാമെന്ന ആശങ്കയും ഈ രംഗത്തെ വിദഗ്ധര്‍ പങ്കുവെക്കുന്നു.

ധൃതിയേക്കാള്‍ നടപടിക്രമം പൂര്‍ണമായി പാലിക്കുന്നതിലാവണം കൂടുതല്‍ ശ്രദ്ധിക്കേണ്ടതെന്ന് ലോകാരോഗ്യ സംഘടനയും നേരത്തെ റഷ്യയ്ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. ലോകാരോഗ്യ സംഘടനയുടെ അതി സങ്കീര്‍ണമായി ഫേസ് 3 പരീക്ഷണഘട്ടത്തിലെത്തിയ ആറ് വാക്‌സിനുകളില്‍ റഷ്യന്‍ വാക്‌സിന്‍ ഇടം നേടിയിട്ടില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in