തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ; ആശങ്ക

തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ; ആശങ്ക

തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയവരില്‍ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. കഴിഞ്ഞ വ്യാഴാഴ്ച തൈക്കാട്, കരമന സെന്ററുകളില്‍ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികള്‍ക്കാണ് രോഗബാധ. പൊഴിയൂര്‍, കരകുളം സ്വദേശികളാണ് വിദ്യാര്‍ത്ഥികള്‍. രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ കരകുളം സ്വദേശിയെ പ്രത്യേക മുറിയില്‍ തനിച്ചിരുത്തിയാണ് പരീക്ഷ എഴുതിച്ചത്. എന്നാല്‍ പൊഴിയൂര്‍ സ്വദേശി മറ്റ് വിദ്യാര്‍ത്ഥികല്‍ക്കൊപ്പമാണ് എന്‍ട്രന്‍സ് പരീക്ഷയില്‍ പങ്കാളിയായത്. ഇതോടെ ഈ വിദ്യാര്‍ത്ഥിക്കൊപ്പം ഹോളിലുണ്ടായിരുന്നവരെ നിരീക്ഷണത്തിലാക്കി.

തിരുവനന്തപുരത്ത് കീം പരീക്ഷയെഴുതിയ രണ്ട് വിദ്യാര്‍ത്ഥികള്‍ക്ക് കൊവിഡ് ; ആശങ്ക
'ആരില്‍ നിന്നും പകരാം' ഘട്ടത്തില്‍ സാമൂഹ്യ അകലം ലംഘിക്കപ്പെട്ട് കീം പരീക്ഷാ കേന്ദ്രങ്ങള്‍ ; ഗുരുതര വീഴ്ചയെന്ന് ഐഎംഎ

പരീക്ഷാകേന്ദ്രങ്ങള്‍ക്ക് പുറത്ത് സാമൂഹ്യ അകലം പാലിക്കപ്പെടാതിരുന്നത് കടുത്ത വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. കോട്ടണ്‍ ഹില്‍സ് സ്‌കൂളിന് മുന്നില്‍ സാമൂഹ്യ അകലം പാലിക്കാത്തതില്‍ കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരെ മ്യൂസിയം പൊലീസ് കേസെടുത്തിരുന്നു. പട്ടം സെന്റ് മേരീസ് സ്‌കൂളിന് പുറത്ത് സംഘടിച്ചതിനും സമാന രീതിയില്‍ അത്രയും പേര്‍ക്കെതിരെ തന്നെ മെഡിക്കല്‍ കോളജ് പൊലീസും കേസെടുത്തിട്ടുണ്ട്.

മാതാപിതാക്കളും അധ്യാപകരും കൂട്ടംകൂടിയതാണ് വിവാദമായത്. ഇതിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു. കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് ആവശ്യമുയര്‍ന്നിരുന്നെങ്കിലും പ്രായോഗികമല്ലെന്ന് വിലയിരുത്തി നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് സര്‍ക്കാര്‍ പരീക്ഷ നടത്തുകയായിരുന്നു. അതേസമയം തിരുവനന്തപുരത്ത് കൊവിഡ് വ്യാപനം അതിരൂക്ഷമാവുന്നത് ആശങ്ക വര്‍ധിപ്പിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in