കൊവിഡ് വ്യാപനം രൂക്ഷം ; തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ നീട്ടി, എറണാകുളത്തും ആലപ്പുഴയിലും കനത്ത ജാഗ്രത

കൊവിഡ് വ്യാപനം രൂക്ഷം ; തിരുവനന്തപുരത്ത് ലോക്ക്ഡൗണ്‍ നീട്ടി, എറണാകുളത്തും ആലപ്പുഴയിലും കനത്ത ജാഗ്രത

തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെയുള്ള കൊവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ നഗരത്തില്‍ ലോക്ക്ഡൗണ്‍ ഈ മാസം 28 വരെ നീട്ടി. ജില്ലാ ഭരണകൂടമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്. അക്കൗണ്ടന്റ് ജനറല്‍ ഓഫീസിന് മുപ്പത് ശതമാനം ജീവനക്കാരെ മാത്രം ഉപയോഗിച്ച് പ്രവര്‍ത്തനം നടത്താം. തിരുവനന്തപുരത്ത് കഴിഞ്ഞ രാത്രിയില്‍ ചികിത്സയിലുള്ള ഒരാള്‍ കൂടി മരിച്ചിരുന്നു. ഇതോടെ സംസ്ഥാനത്ത് ആകെ മരണസംഖ്യ 43 ആയിരിക്കുകയാണ്.

തലസ്ഥാനത്തിന്റ തീരമേഖലയിലും നിയന്ത്രണങ്ങള്‍ കര്‍ശനമാക്കിയിരിക്കുകയാണ്. കൊല്ലത്ത് ചടയമംഗലം പഞ്ചായത്ത്, കൊട്ടാരക്കര നഗരസഭ എന്നിവ റെഡ് കളര്‍ കോഡഡ് ആക്കി നിയന്ത്രണങ്ങള്‍ കടുപ്പിച്ചു. എറണാകുളത്തും ആലപ്പുഴയിലും സമ്പര്‍ക്ക രോഗികളുടെ എണ്ണം ഉയരുന്ന സാഹചര്യത്തില്‍ കനത്ത ജാഗ്രതാ നിര്‍ദേശം നിലനില്‍ക്കുകയാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പാലക്കാട് പട്ടാമ്പിയില്‍ മത്സ്യമാര്‍ക്കറ്റിലെ 67 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചത് കടുത്ത ആശങ്കയ്ക്കിടയാക്കിയിട്ടുണ്ട്. കോഴിക്കോട് കണ്ണാടിക്കലില്‍ കൊവിഡ് സ്ഥിരീകരിച്ച യുവാവിന്റെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍ 60 പേരുണ്ട്. ജില്ലയില്‍ രണ്ട് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകള്‍ കൂടി തുറക്കും. കാസര്‍കോടും സമ്പര്‍ക്ക വ്യാപനം കൂടുതലാണ്. ഇവിടെയും പരിശോധനകളുടെ എണ്ണം കൂട്ടും.

Related Stories

No stories found.
logo
The Cue
www.thecue.in