'രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും', കൊവിഡ് വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് അമേരിക്കന്‍ ഗവേഷകര്‍

'രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കും', കൊവിഡ് വാക്‌സിന്‍ പരീക്ഷണം അന്തിമഘട്ടത്തിലെന്ന് അമേരിക്കന്‍ ഗവേഷകര്‍

കൊവിഡ് വാക്‌സിന്‍ ഉല്‍പാദിപ്പിക്കാനുള്ള പരീക്ഷണം അവസാന ഘട്ടത്തിലെന്ന് അമേരിക്കന്‍ ഗവേഷകര്‍. ഇതുവരെയുള്ള പരീക്ഷണം വിജയമാണെന്നും, മരുന്ന് രോഗപ്രതിരോധ ശേഷി വര്‍ധിപ്പിക്കുമെന്ന് കണ്ടെത്തിയതായും ഗവേഷകര്‍ പറയുന്നു. മോഡേണ ഇന്‍കോര്‍പറേഷനും നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തുമായി ചേര്‍ന്നാണ് വാക്‌സിന്‍ വികസിപ്പിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാക്‌സിന്റെ അന്തിമഘട്ട പരീക്ഷണങ്ങളാണ് ഇപ്പോള്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ 45 പേരിലാണ് വാക്‌സിന്‍ പരീക്ഷിച്ചതെന്നും, അത് വിജയമായിരുന്നുവെന്നും ഗവേഷകര്‍ അറിയിച്ചു. ഇത് ഉറപ്പ് വരുത്താന്‍ കൂടുതല്‍ ആളുകളില്‍ പരീക്ഷണം നടത്തേണ്ടി വരും. ഇതിന് ശേഷമാകും സര്‍ക്കാര്‍ മരുന്നിന് അംഗീകാരം നല്‍കുക. ഈ വര്‍ഷം തന്നെ വാകിസിന്‍ വിണയിലെത്തിക്കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.

ആദ്യഘട്ട പരീക്ഷണത്തിന്റെ ഭാഗമായി വാക്‌സിന്‍ പരീക്ഷിച്ചവരില്‍ കൊവിഡിനെ പ്രതിരോധിക്കുന്ന ആന്റി ബോഡിയുടെ ഉല്‍പാദനം ഇരട്ടിയായി. എന്നാല്‍ ചെറിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടായി എന്നത് വെല്ലുവിളിയാണെന്നും ഗവേഷകര്‍ പറയുന്നു. ക്ഷീണം, വിറയല്‍, തലവേദന, പേശിവേദന തുടങ്ങിയവയാണ് പൊതുവായ പാര്‍ശ്വഫലങ്ങളെന്ന് ന്യൂ ഇംഗ്ലണ്ട് ജേര്‍ണല്‍ ഓഫ് മെഡിസിനിലെ ലേഖനം പറയുന്നു. ജൂലൈ 27ന് അവസാനഘട്ട പരീക്ഷണം ആരംഭിക്കും.

Related Stories

No stories found.
logo
The Cue
www.thecue.in