പൂന്തുറയില്‍ കര്‍ശന നിയന്ത്രണം; കമാന്‍ഡോകളെ വിന്യസിച്ചു, അതിര്‍ത്തികള്‍ അടച്ചിടും

പൂന്തുറയില്‍ കര്‍ശന നിയന്ത്രണം; കമാന്‍ഡോകളെ വിന്യസിച്ചു, അതിര്‍ത്തികള്‍ അടച്ചിടും

കൊവിഡ് വ്യാപനം തടയാന്‍ പൂന്തുറയില്‍ നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. സ്‌പെഷ്യല്‍ ഡ്യൂട്ടിക്കായി കമാന്‍ഡോകളെ നിയോഗിച്ചിട്ടുണ്ട്. ഒരാളില്‍ നിന്ന് 120 പേര്‍ പ്രാഥമിക സമ്പര്‍ക്കത്തിലും 150ഓളം പേര്‍ പുതിയ സമ്പര്‍ക്കത്തിലും വന്ന സാഹചര്യത്തിലാണ് ഈ നടപടി. കഴിഞ്ഞ 5 ദിവസങ്ങളില്‍ 600 സാമ്പിളുകള്‍ പരിശോധിച്ചവയില്‍ 119 എണ്ണം പോസിറ്റീവാകുകയും ചെയ്തിരുന്നു. തുര്‍ന്നായിരുന്നു കര്‍ശനമായ രീതിയില്‍ ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ നടപ്പാക്കാന്‍ നിര്‍ദേശം നല്‍കിയത്.

പുറത്തുനിന്ന് ആളുകള്‍ എത്തുന്നതടക്കം തടയും. അതിര്‍ത്തികള്‍ അടച്ചിടും. പൂന്തുറ ഭാഗത്ത് നിന്ന് തമിഴ്‌നാട്ടിലേക്കും തിരിച്ചും മത്സ്യബന്ധനത്തിനായി ബോട്ടുകളും വള്ളങ്ങളും പോകുന്നത് തടയാന്‍ കോസ്റ്റ് ഗാര്‍ഡ്, കോസ്റ്റല്‍ സെക്യൂരിറ്റി, മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് എന്നിവയ്ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു.

സാമൂഹിക അകലം പാലിക്കുന്നതുള്‍പ്പടെയുള്ള ബോധവല്‍ക്കരണം നടത്തുന്നതിന് സാമുദായിക നേതാക്കന്മാര്‍ ഉള്‍പ്പടെയുള്ളവരുടെ സഹായം തേടും. ആരോഗ്യ സുരക്ഷ പാലിക്കേണ്ടതിന്റെ ആവശ്യകത പൊലീസ് വാഹനങ്ങളില്‍ ഘടിപ്പിച്ച ഉച്ചഭാഷിണിയിലൂടെ പ്രചരിപ്പിക്കും. ഡെപ്യൂട്ടി കമ്മീഷണര്‍ ദിവ്യ വി ഗോപിനാഥ്, അസിസ്റ്റന്റ് കമ്മീഷണര്‍ ഐശ്വര്യ ദോംഗ്രേ എന്നിവരാകും പൂന്തുറയിലെ പൊലീസ് നടപടികള്‍ക്ക് നേതൃത്വം നല്‍കുക.

Related Stories

No stories found.
logo
The Cue
www.thecue.in