'കൊവിഡ് വായുവിലൂടെ പകരും' ; ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ശാസ്ത്രജ്ഞരുടെ സംഘം

'കൊവിഡ് വായുവിലൂടെ പകരും' ; ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ശാസ്ത്രജ്ഞരുടെ സംഘം

കൊവിഡ് വായുവിലൂടെ പകരുമെന്നതിന് തെളിവുണ്ടെന്ന് ശാസ്ത്രജ്ഞരുടെ സംഘം. 32 രാജ്യങ്ങളില്‍ നിന്നുള്ള 239 ശാസ്ത്രജ്ഞരുടെ സംഘമാണ് ഇക്കാര്യം അടിവരയിടുന്നതെന്നും ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കൊവിഡ് മാനദണ്ഡങ്ങളും മാര്‍ഗനിര്‍ദേശങ്ങളും പരിഷ്‌കരിക്കണമെന്ന് ഇവര്‍ ലോകാരോഗ്യ സംഘടനയോട് ആവശ്യപ്പെട്ടു. കൊവിഡ് രോഗിയുടെ മൂക്കിലൂടെയോ വായിലൂടെയോ പുറത്തുവരുന്ന സ്രവ കണങ്ങളില്‍ നിന്നാണ് മറ്റൊരാള്‍ക്ക് രോഗം പകരുന്നതെന്നാണ് ഡബ്ല്യു.എച്ച്. ഒ നേരത്തേ വ്യക്തമാക്കിയിരുന്നത്. തുമ്മുമ്പോഴോ ചുമയ്ക്കുമ്പോഴോ സംസാരിക്കുമ്പോഴോ പുറത്തുവരുന്ന സ്രവ കണങ്ങള്‍ നേരിട്ട് മറ്റൊരാളിലെത്തുമ്പോഴാണ് രോഗസംക്രമണമെന്നാണ് വിശദീകരിച്ചിരുന്നത്.

'കൊവിഡ് വായുവിലൂടെ പകരും' ; ലോകാരോഗ്യ സംഘടന മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കണമെന്ന് ശാസ്ത്രജ്ഞരുടെ സംഘം
എന്താണ് തിരുവനന്തപുരത്തെ സാഹചര്യം, ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ എന്തുകൊണ്ട്? , ആരോഗ്യമന്ത്രി വിശദീകരിക്കുന്നു

വായുവിലൂടെ പകരുന്നതിന് തെളിവുകള്‍ പര്യാപ്തമല്ലെന്നും നേരത്തേ ചൂണ്ടിക്കാട്ടിയിരുന്നു. ഇക്കാര്യം പരിശോധിക്കുന്നുണ്ടെന്നുമാണ് അറിയിച്ചിരുന്നത്. എന്നാല്‍ വായുവിലൂടെ പകരുന്നതിന് തെളിവുണ്ടെന്നാണ് ശാസ്ത്രജ്ഞരുടെ സംഘം തുറന്ന കത്തിലൂടെ ലോകാരോഗ്യ സംഘടനയെ അറിയിച്ചിരിക്കുന്നത്. ഈ പഠനം വൈകാതെ ഒരു ശാസ്ത്ര ജേണലിലൂടെ പുറത്തുവിടാനുമാണ് വിദഗ്ധ സംഘത്തിന്റെ നീക്കം. അതേസമയം ഈ വാദത്തിന് വ്യക്തമായ തെളിവുകള്‍ ലഭ്യമായിട്ടില്ലെന്നാണ് WHO യുടെ അണുബാധ നിയന്ത്രണ വിഭാഗം തലവന്‍ ഡോ. ബനെഡെറ്റ അലെഗ്രാന്‍സി പറയുന്നത്.

Related Stories

No stories found.
logo
The Cue
www.thecue.in