കോടിയേരി 1965 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് വീണ്ടും വായിക്കണം,ജോസ് വിഭാഗത്തെ എല്‍ഡിഎഫില്‍ വേണ്ടെന്ന് കാനം

കോടിയേരി 1965 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് വീണ്ടും വായിക്കണം,ജോസ് വിഭാഗത്തെ എല്‍ഡിഎഫില്‍ വേണ്ടെന്ന് കാനം

ജോസ് വിഭാഗത്തെ ഇടതുമുന്നണിയില്‍ എടുക്കേണ്ടെന്ന് നിലപാട് കടുപ്പിച്ച് സിപിഐ. മുന്നണി ദുര്‍ബലപ്പെടുന്ന തീരുമാനം പാടില്ലെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. മാധ്യമങ്ങള്‍ക്ക് മുന്നില്‍ സിപിഎമ്മിനെ പരസ്യമായി കാനം വിമര്‍ശിക്കുകയും ചെയ്തു. സംസ്ഥാനത്ത് തുടര്‍ ഭരണ സാധ്യതയുണ്ട്. അതിനെ ദുര്‍ബലപ്പെടുത്തരുത്. ജോസ് പക്ഷം വിലപേശുന്ന പാര്‍ട്ടിയാണ്. മൂന്ന് മുന്നണിയുമായി ജോസ് കെ മാണി വിലപേശുകയാണ്. വരികയും പോകുന്നവരെയും സ്വീകരിച്ചല്ല മുന്നണിയുടെ അടിത്തറ വികസിപ്പിക്കേണ്ടത്. സാമൂഹിക അകലം പാലിക്കേണ്ട സമയമാണിതെന്നും കാനം പറഞ്ഞു.

കോടിയേരി 1965 ലെ തെരഞ്ഞെടുപ്പിനെക്കുറിച്ച് വീണ്ടും വായിക്കണം,ജോസ് വിഭാഗത്തെ എല്‍ഡിഎഫില്‍ വേണ്ടെന്ന് കാനം
മുന്നണികളിലേക്ക് തല്‍ക്കാലം ഇല്ല; സമദൂരതന്ത്രവമായി ജോസ് കെ മാണി

1965 ലെ ചരിത്രം കോടിയേരി ഒന്നുകൂടി വായിച്ചുനോക്കണം. അന്ന് ഒറ്റയ്ക്കല്ല, ലീഗുമായി ധാരണയുണ്ടാക്കിയാണ് സിപിഎം മത്സരിച്ചതെന്നും കോടിയേരിക്ക് കാനം മറുപടി നല്‍കി. ഒറ്റയ്ക്ക് നില്‍ക്കുന്നതിലെ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കഴിഞ്ഞദിവസം കോടിയേരി 1965 ലെ മുന്നണി ചരിത്രം ഓര്‍മ്മിപ്പിച്ചിരുന്നു. ഇതിനോടായിരുന്നു കാനത്തിന്റെ മറുപടി. കടുത്ത നിലപാടെടുത്താല്‍ മുന്നണിയില്‍ നിന്ന് പുറത്ത് പോകേണ്ടി വരില്ലേ എന്ന ചോദ്യത്തിന് എല്‍ഡിഎഫ് എല്ലാവര്‍ക്കും വേണ്ടിയുള്ളതാണെന്നായിരുന്നു പ്രതികരണം. വീരേന്ദ്രകുമാറിന്റെ പാര്‍ട്ടി എല്‍ഡിഎഫിലേക്ക് വന്നപ്പോള്‍ അവരുടെ കയ്യിലുള്ള എല്ലാ സ്ഥാനങ്ങളും ഉപേക്ഷിച്ചാണ് വന്നതെന്നും കാനം പറഞ്ഞു. ജോസ് കെ മാണി ഇപ്പോള്‍ യുപിഎയുടെ ഭാഗമല്ലേയെന്നും കാനം ചോദിച്ചു.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

No stories found.
logo
The Cue
www.thecue.in