2.89ലക്ഷം മുടക്കി സ്വര്‍ണ മാസ്‌ക്,കൊവിഡിനെ തടയുമോ എന്ന് ഉറപ്പില്ലെന്ന് പുനെ സ്വദേശി

2.89ലക്ഷം മുടക്കി സ്വര്‍ണ മാസ്‌ക്,കൊവിഡിനെ തടയുമോ എന്ന് ഉറപ്പില്ലെന്ന് പുനെ സ്വദേശി

കൊവിഡ് 19 വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മാസ്‌ക് ധരിക്കുന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ്. ഇതിന് പിന്നാലെ പലതരത്തിലുള്ള മാസ്‌കുകള്‍ വിപണിയിലെത്തുകയും ചെയ്തു. എന്നാല്‍ 2.89 ലക്ഷം രൂപ മുടക്കി സ്വര്‍ണം കൊണ്ട് തന്നെ മാസ്‌ക് ഉണ്ടാക്കിയിരിക്കുകയാണ് പുനെ സ്വദേശിയായ ശങ്കര്‍ കുരഡേ.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വളരെ കനം കുറഞ്ഞ രീതിയിലാണ് മാസ്‌ക് നിര്‍മ്മിച്ചിരിക്കുന്നത്. ശ്വസിക്കാനായി ചെറിയ ദ്വാരങ്ങളും ഇട്ടിട്ടുണ്ട്. വാര്‍ത്താഏജന്‍സിയായ എഎന്‍ഐ ആണ് സ്വര്‍ണമാസ്‌ക് ധരിച്ച് നിര്‍ക്കുന്ന ശങ്കറിന്റെ ചിത്രങ്ങള്‍ പുറത്തുവിട്ടത്.

ഈ മാസ്‌ക് വെച്ചത് കൊണ്ട് കൊവിഡിനെ തടയാനാകുമോ എന്ന കാര്യത്തില്‍ ഉറപ്പില്ലെന്ന് ശങ്കര്‍ പറഞ്ഞതായും എഎന്‍ഐ റിപ്പോര്‍ട്ട് പറയുന്നു. ചുരുങ്ങിയ സമയം കൊണ്ടാണ് ട്വിറ്റര്‍ ഉള്‍പ്പടെയുള്ള സമൂഹമാധ്യമങ്ങളില്‍ സ്വര്‍ണമാസ്‌ക് ചര്‍ച്ചയായത്.

Related Stories

No stories found.
logo
The Cue
www.thecue.in