എടപ്പാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; മൂന്ന് നഴ്‌സുമാര്‍ക്കും രോഗം

എടപ്പാളില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് കൊവിഡ്; മൂന്ന് നഴ്‌സുമാര്‍ക്കും രോഗം

എടപ്പാളില്‍ രണ്ട് ഡോക്ടര്‍ക്കും മൂന്ന് നഴ്‌സുമാര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ ഇന്നലെ വരെ ഡ്യൂട്ടിയിലുണ്ടായിരുന്നു. ഇവരുടെ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുകയാണ്. റാന്‍ഡം സാംപിള്‍ പരിശോധനയിലൂടെയാണ് വൈറസ് ബാധ കണ്ടെത്തിയിരിക്കുന്നത്. ഇന്നലെ എടപ്പാളില്‍ അഞ്ച് പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

എടപ്പാള്‍ വട്ടംകുളം മേഖലയിലാണ് പത്ത് പേര്‍ക്ക് ഒറ്റദിവസത്തിനുള്ളില്‍ കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. സാമൂഹ്യവ്യാപനമാണോയെന്ന ആശങ്ക ഉയരുന്നുണ്ട്. കെഎസ്ആര്‍ടിസി കണ്ടക്ടര്‍, വീട്ടമ്മ, ബാങ്ക് ഉദ്യോഗസ്ഥ, ഓട്ടോ ഡ്രൈവര്‍, കുടുംബശ്രീ പ്രവര്‍ത്തക എന്നിവര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചവര്‍ക്ക് ലക്ഷണങ്ങളുണ്ടായിരുന്നില്ല.

കൊവിഡ് സ്ഥിരീകരിച്ചവരുമായി സമ്പര്‍ക്കമുണ്ടായ മുഴുവന്‍ ആളുകളെയും പരിശോധിക്കുമെന്ന് മന്ത്രി കെ ടി ജലീല്‍ അറിയിച്ചു. സാമൂഹ്യവ്യാപനം ഉണ്ടെന്ന് പറയാന്‍ കഴിയില്ല. ജനങ്ങളുടെ ആശങ്കയകറ്റും. സാമൂഹ്യവ്യാപനം തടയാന്‍ ജനങ്ങളുടെ പിന്തുണ വേണമെന്നും മന്ത്രി കെ ടി ജലീല്‍ പറഞ്ഞു. 246 പേരാണ് ജില്ലയില്‍ ചികിത്സയിലുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in