ഒറ്റ ദിവസം 17,000 കടന്ന് പുതിയ രോഗികള്‍; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്

ഒറ്റ ദിവസം 17,000 കടന്ന് പുതിയ രോഗികള്‍; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 17,296 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇത് വരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധനമാണിത്. രാജ്യത്തെ ആകെ രോഗബാധിതരുടെ എണ്ണം 4,90,401 ആണെന്ന് ഔദ്യോഗിക കണക്കുകള്‍ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കഴിഞ്ഞ ദിവസം മാത്രം 407 പേരാണ് രാജ്യത്ത് കൊവിഡ് മൂലം മരിച്ചത്. ഇതോടെ ആകെ മരിച്ചവരുടെ എണ്ണം 15,301 ആയി. 2,85,637 പേരാണ് ഇതുവരെ രോഗമുക്തരായത്. 1,89,463 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്.

ഒറ്റ ദിവസം 17,000 കടന്ന് പുതിയ രോഗികള്‍; രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം അഞ്ച് ലക്ഷത്തിലേക്ക്
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ധനയ്ക്ക് ശുപാര്‍ശ; അന്തിമതീരുമാനം ഉന്നതതല യോഗത്തില്‍

മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 1,47,741 ആണ്. 6931 പേര്‍ മരിച്ചു. ഡല്‍ഹില്‍ 73,780 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 2429 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 70,977 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 29,520 പേര്‍ക്ക് രോഗം സ്ഥിരീകരിച്ച ഗുജറാത്തില്‍ 1753 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്.

Related Stories

No stories found.
logo
The Cue
www.thecue.in