രാജ്യത്തെ കൊവിഡ് രോഗികള്‍ നാലര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 15,968 പുതിയ കേസുകള്‍, 465 മരണം

രാജ്യത്തെ കൊവിഡ് രോഗികള്‍ നാലര ലക്ഷം കടന്നു; 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത് 15,968 പുതിയ കേസുകള്‍, 465 മരണം

രാജ്യത്തെ കൊവിഡ് 19 സ്ഥിരീകരിച്ചവരുടെ എണ്ണം 4,56,183 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസം റിപ്പോര്‍ട്ട് ചെയ്യുന്ന ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 15,413 ആയിരുന്നു അതിന് മുമ്പ് രേഖപ്പെടുത്തിയ ഉയര്‍ന്ന നിരക്ക്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

465 പേരാണ് കഴിഞ്ഞ ദിവസം മാത്രം രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണം 14,476 ആയി. നിലവില്‍ 1,83,022 പേരാണ് ചികിത്സയിലുള്ളത്. 2,58,685 പേര്‍ രോഗമുക്തരായി.

ഏറ്റവും കൂടുതല്‍ കൊവിഡ് രോഗികളുള്ള മഹാരാഷ്ട്രയില്‍ 1.40 ലക്ഷത്തോളം ആളുകള്‍ക്ക് കൊവിഡ് ബാധിച്ചു. 6,500ലധികം മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡല്‍ഹിയില്‍ 66,602 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതിനിടെ കൊവിഡ് പരിശോധനകള്‍ വ്യാപകമാക്കാന്‍ ഐസിഎംആര്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in