സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ്; ഏറ്റവും ഉയര്‍ന്ന പ്രതിദിന വര്‍ധന

സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. 81 പേര്‍ രോഗമുക്തരായി. രോഗം സ്ഥിരീകരിച്ചവരില്‍ 98 പേര്‍ വിദേശരാജ്യങ്ങളില്‍ നിന്ന് വന്നതാണ്. മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് 46 പേര്‍, 8 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവര്‍: ഡല്‍ഹി 15, പശ്ചിമബംഗാള്‍ 12, മഹാരാഷ്ട്ര 5, തമിഴ്‌നാട് 5, കര്‍ണാടക 4, ആന്ധ്രാപ്രദേശ് 3, ഗുജറാത്ത് 1, ഗോവ 1.

പോസ്റ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: പത്തനംതിട്ട 25, കൊല്ലം 18, കണ്ണൂര്‍ 17, പാലക്കാട് 16, തൃശൂര്‍ 15, ആലപ്പുഴ 15, മലപ്പുറം 10 എറണാകുളം 8, കോട്ടയം 7, ഇടുക്കി 6, കാസര്‍കോട് 6, തിരുവനന്തപുരം 4, കോഴിക്കോട് 3, വയനാട് 2.

നെഗറ്റീവായവരുടെ ജില്ല തിരിച്ചുള്ള കണക്ക്: കൊല്ലം 1, പത്തനംതിട്ട 1, ആലപ്പുഴ 13, കോട്ടയം 3, ഇടുക്കി 2, കോഴിക്കോട് 35, എറണാകുളം 4, തൃശൂര്‍ 4, പാലക്കാട് 1, മലപ്പുറം 7, കണ്ണൂര്‍ 10

ഇതുവരെ 3603 പേര്‍ക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചു. ഇതില്‍ 1691 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 2252 പേരാണ് ആശുപത്രികളില്‍ നിരീക്ഷണത്തിലുള്ളത്. ഇന്ന് മാത്രം 258 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതുവരെ 148827 സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. 4005 സാമ്പിളുകളുടെ പരിശോധനാഫലം വരാനുണ്ട്. സംസ്ഥാനത്താകെ 111 ഹോട്ട്‌സ്‌പോട്ടുകളാണുള്ളത്.

Related Stories

No stories found.
logo
The Cue
www.thecue.in