തിരുവനന്തപുരത്ത് സമൂഹവ്യാപനം സംശയിക്കുന്നതായി മേയര്‍, കടുത്ത നിയന്ത്രണം

തിരുവനന്തപുരത്ത് സമൂഹവ്യാപനം സംശയിക്കുന്നതായി മേയര്‍, കടുത്ത നിയന്ത്രണം
The Hindu

ഉറവിടമറിയാത്ത രോഗികള്‍ കൂടിയ സാഹചര്യത്തില്‍ തിരുവനന്തപുരത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. സമരങ്ങളില്‍ പത്ത് പേര്‍ മാത്രമേ പങ്കെടുക്കാവു. സര്‍ക്കാര്‍ പരിപാടികളില്‍ 20ല്‍ താഴെ മാത്രം. ഓട്ടോറിക്ഷയില്‍ യാത്ര ചെയ്യുന്നവര്‍ വണ്ടി നമ്പറും പേരും കുറിച്ചെടുക്കണം. ആശുപത്രികളില്‍ സന്ദര്‍ശകര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. കൂട്ടിരിപ്പിന് ഒരാള്‍ മാത്രമേ പാടുള്ളു.

നിര്‍ദേശങ്ങള്‍ പാലിക്കാത്ത കടകള്‍ അടപ്പിക്കുമെന്ന് മേയര്‍ കെ ശ്രീകുമാര്‍ അറിയിച്ചു. ഓട്ടോ ഡ്രൈവര്‍ക്കും വൈദികനും രോഗം ബാധിച്ചത് ഗൗരവത്തോടെ കാണണം. വിവാഹത്തിലും മരണച്ചടങ്ങുകളും ആള്‍ക്കൂട്ടം പാടില്ല. തീരദേളങ്ങളിലെ വീടുകളില്‍ ക്വാറന്റീന്‍ സൗകര്യമില്ലാത്തതിനാല്‍ അഞ്ച് കേന്ദ്രങ്ങള്‍ കൂടി തുറക്കും.

ജില്ലയിലെ മാളുകള്‍ ഒന്നിടവിട്ട ദിവസങ്ങളിലും പാളയം, ചാല മാര്‍ക്കറ്റുകളിലെ പകുതി കടകള്‍ മാത്രമാണ് തുറക്കേണ്ടത്. എല്ലാ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും ക്വാറന്റീന്‍ കേന്ദ്രങ്ങള്‍ തയ്യാറാക്കാന്‍ എംഎല്‍എമാരുടെ യോഗത്തിലും തീരുമാനിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in