കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്; 24 മണിക്കൂറില്‍ 13,568 പുതിയ കേസുകള്‍, മരണം 336

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്; 24 മണിക്കൂറില്‍ 13,568 പുതിയ കേസുകള്‍, മരണം 336

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണത്തില്‍ വലിയ വര്‍ധനവാണ് ഉണ്ടാകുന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 13,568 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഒറ്റ ദിവസം രേഖപ്പെടുത്തുന്ന ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇത്. 336 മരണവും രേഖപ്പെടുത്തി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,80,532 ആയി. 12,573 പേരാണ് മരിച്ചത്. നിലവില്‍ 1,63,248 പേര്‍ ചികിത്സയിലുണ്ട്. 2,04,711 പേര്‍ രോഗമുക്തരായി. 53.79 ശതമാനമാണ് നിലവില്‍ രാജ്യത്തെ കൊവിഡ് മുക്തി നിരക്ക്.

കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്; 24 മണിക്കൂറില്‍ 13,568 പുതിയ കേസുകള്‍, മരണം 336
സച്ചിയുടെ കണ്ണുകള്‍ ദാനം ചെയ്തു

രാജ്യത്ത് ഏറ്റവും അധികം കൊവിഡ് ബാധിതരുള്ളത് മഹാരാഷ്ട്രയിലാണ്. ഇതുവരെ 1,20,504 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 5751 പേര്‍ മരിച്ചു. തമിഴ്‌നാട്ടില്‍ 52,334 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. 625 മരണം റിപ്പോര്‍ട്ട് ചെയ്തു. 49,979 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ച ഡല്‍ഹിയില്‍ 1,969 പേരാണ് മരിച്ചത്. ഗുജറാത്തില് 25,601 കേസുകളും 1591 മരണവും റിപ്പോര്‍ട്ട് ചെയ്തു.

Related Stories

No stories found.
logo
The Cue
www.thecue.in