കൊവിഡ് 19; 24 മണിക്കൂറിനിടെ രാജ്യത്ത് 2003 മരണം, ആകെ മരണം 11000 കടന്നു

കൊവിഡ് 19; 24 മണിക്കൂറിനിടെ രാജ്യത്ത് 2003 മരണം, ആകെ മരണം 11000 കടന്നു

രാജ്യത്ത് കൊവിഡ് ബാധിച്ച് മരിക്കുന്നവരുടെ എണ്ണം കുത്തനെ കൂടി. കഴിഞ്ഞ 24 മണിക്കൂറില്‍ 2003 മരണമാണ് രേഖപ്പെടുത്തിയത്. നേരത്തെ രേഖപ്പെടുത്താതെ പോയ മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തതാണ് മരണസംഖ്യ ഉയരാന്‍ കാരണമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 11903 ആയി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസങ്ങളില്‍ സംഭവിച്ച 1328 മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 10,974 പുതിയ കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 1,55,227 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. 1,86,935 പേര്‍ രോഗമുക്തരായി.

കൊവിഡ് 19; 24 മണിക്കൂറിനിടെ രാജ്യത്ത് 2003 മരണം, ആകെ മരണം 11000 കടന്നു
പ്രധാനമന്ത്രി ഒളിച്ചിരിക്കുക ആണോ, എന്താണ് മിണ്ടാത്തത്? ചൈനീസ് പ്രകോപനത്തില്‍ രാഹുല്‍ ഗാന്ധി

രാജ്യത്ത് ഏറ്റവുമധികം രോഗികളുള്ള മഹാരാഷ്ട്രയില്‍ ഇതുവരെ 1,13,445 പേര്‍ക്കാണ് കൊവിഡ് 19 സ്ഥിരീകരിച്ചിരിക്കുന്നത്. 5,537 മരണം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. തമിഴ്‌നാട്ടില്‍ 48,019 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഡല്‍ഹിയില്‍ 44,688 കേസുകളും, ഗുജറാത്തില്‍ 24,577 കേസുകളും റിപ്പോര്‍ട്ട് ചെയ്തു

Related Stories

No stories found.
The Cue
www.thecue.in