ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല, ഉത്സവം ചടങ്ങുമാത്രമായി നടത്താനും തീരുമാനം

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല, ഉത്സവം ചടങ്ങുമാത്രമായി നടത്താനും തീരുമാനം

ശബരിമലയില്‍ മിഥുനമാസ പൂജയ്ക്ക് ഭക്തരെ അനുവദിക്കില്ലെന്ന് ദേവസ്വംമന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ഉത്സവം ചടങ്ങ് മാത്രമായാകും നടത്തുകയെന്നും മന്ത്രി അറിയിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍ വാസുവുമായും തന്ത്രി കണ്ഠരര് മഹേഷ് മോഹനരുമായും മന്ത്രി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനമായത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മിഥുനമാസ പൂജയ്ക്കായി ശബരിമലനട തുറക്കുമ്പോള്‍ ഭക്തരെത്തുന്നത് വിലക്കണമെന്നാവശ്യപ്പെട്ട് തന്ത്രി കഴിഞ്ഞ ദിവസം കത്തു നല്‍കിയിരുന്നു. ഇതേതുടര്‍ന്നാണ് മന്ത്രിതലത്തില്‍ ചര്‍ച്ച നടന്നത്. അതേസമയം ആരാധനാലയങ്ങള്‍ എന്തുകൊണ്ട് തുറക്കുന്നില്ലെന്ന് പ്രതിപക്ഷവും ബിജെപിയും നിരന്തരം ചോദിച്ചുകൊണ്ടിരിക്കുകയായിരുന്നുവെന്നും, ഈ സാഹചര്യത്തിലാണ് ക്ഷേത്രങ്ങള്‍ തുറക്കാന്‍ തീരുമാനിച്ചതെന്നും മന്ത്രി കടംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.

ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കില്ല, ഉത്സവം ചടങ്ങുമാത്രമായി നടത്താനും തീരുമാനം
രാജ്യത്ത് 24 മണിക്കൂറിനിടെ 9996 പുതിയ രോഗികള്‍; 357 മരണം

മദ്യശാലകള്‍ തുറന്നുകൊടുത്തിട്ടും ആരാധനാലയങ്ങള്‍ സര്‍ക്കാര്‍ തുറക്കാത്തത് മനപൂര്‍വ്വമാണെന്നായിരുന്നു ആരോപണം. ഈ സന്ദര്‍ഭത്തിലും കേന്ദ്ര സര്‍ക്കിന്റെ അനുമതിയുള്ളതിനാലുമാണ്ണ് ആരാധനാലയങ്ങള്‍ തുറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. സംസ്ഥാന സര്‍ക്കാര്‍ മതമേലധ്യക്ഷന്മാരുമായും ചര്‍ച്ച നടത്തിയിരുന്നു. തന്ത്രിയുമായി അഭിപ്രായ വ്യത്യാസം ഉണ്ടായിട്ടില്ല. തന്ത്രികുടുംബാംഗങ്ങളുടെ അഭിപ്രായം കേള്‍ക്കുകയും തീരുമാനങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നു. നിലവില്‍ കൊവിഡ് തുടരുന്നതിനാല്‍ തല്‍ക്കാലം ഭക്തജനസാന്നിധ്യം തന്ത്രിയുടെ ആവശ്യം ന്യായമായിരുന്നുവെന്നും, സര്‍ക്കാര്‍ അംഗീകരിച്ചുവെന്നും മന്ത്രി പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in