സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മലപ്പുറത്ത് മുന്‍ ഫുട്‌ബോള്‍ താരം മരിച്ചു

സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി; മലപ്പുറത്ത് മുന്‍ ഫുട്‌ബോള്‍ താരം മരിച്ചു

സംസ്ഥാനത്ത് ഒരാള്‍കൂടി കൊവിഡ് 19 ബാധിച്ച് മരിച്ചു. മുന്‍ സന്തോഷ് ട്രോഫി താരമായ ഇളയിടത്ത് ഹംസക്കോയ (61) ആണ് മരിച്ചത്. മലപ്പുറം പരപ്പനങ്ങാടി സ്വദേശിയാണ് ഹംസക്കോയ. മഞ്ചേരി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 15 ആയി.

പത്ത് ദിവസം മുമ്പ് മുംബൈയില്‍ നിന്നു കുടുംബത്തോടൊപ്പം മടങ്ങിയെത്തിയ ശേഷമാണ് ഹംസക്കോയയ്ക്ക് രോഗം സ്ഥിരീകരിച്ചത്. ഭാര്യയ്ക്കും മകനുമാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. മൂന്നു മാസവും മൂന്നു വയസ്സും പ്രായമുള്ള രണ്ടു പേരക്കുട്ടികള്‍ അടക്കം കുടുംബത്തില്‍ 5 പേര്‍ക്ക് രോഗമുണ്ട്.

ന്യുമോണിയ ബാധിതനായിരുന്ന ഹംസക്കോയക്ക് പ്ലാസ്മ തെറാപ്പി നടത്തിയിരുന്നു. പ്ലാസ്മ തെറാപ്പി ചികിത്സ നടത്തിയ ശേഷം കേരളത്തില്‍ മരിക്കുന്ന ആദ്യ വ്യക്തിയാണ് അദ്ദേഹം.

Related Stories

The Cue
www.thecue.in