'രോഗികളുടെ എണ്ണം കൂടുന്നു'; ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് ഐഎംഎ

'രോഗികളുടെ എണ്ണം കൂടുന്നു'; ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് ഐഎംഎ

സംസ്ഥാനത്തെ ആരാധനാലയങ്ങള്‍ ഉടന്‍ തുറക്കരുതെന്ന് ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍. മാളുകള്‍ തുറക്കുന്നതുള്‍പ്പടെ ആള്‍ക്കൂട്ടമുണ്ടാകുന്നയിടങ്ങളും തുറക്കുന്നത് നീട്ടിവെക്കണമെന്നും ഐഎംഎ ആവശ്യപ്പെടുന്നുണ്ട്. ഉറവിടമറിയാത്ത രോഗികളുടെ എണ്ണം വര്‍ധിക്കുകയാണ്, സമൂഹവ്യാപനത്തിന്റെ സൂചനയാണ് ഇതെന്ന് വേണം കരുതാനെന്നും ഐഎംഎ പറയുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സാമൂഹിക അകലം പാലിക്കാതെ ആളുകള്‍ കൂട്ടം കൂടുന്ന അവസ്ഥയിലാണ് രോഗവ്യാപനം ക്രമാതീതമായി വര്‍ധിക്കുന്നത്. ഇളവുകള്‍ നല്‍കി പുറത്തിറങ്ങിയവര്‍ സാമൂഹ്യഅകലം പാലിക്കാതെ, ശരിയായി മാസ്‌ക് ധരിക്കാതെ പെരുമാറുന്നത് എല്ലായിടത്തും കാണുന്നുണ്ട്. ചിലരെങ്കിലും ക്വാറന്റൈന്‍ ലംഘിക്കുന്നതായി മനസിലാക്കുന്നു. അതുകൊണ്ട് സമൂഹവ്യാപന സാധ്യത കൂടിവരികയാണെന്നും ഐഎംഎ വ്യക്തമാക്കുന്നു.

ഈ ഒരു ഘട്ടത്തില്‍ ആരാധനാലയങ്ങളും മാളുകളും തുറക്കുന്നത് രോഗ വ്യാപനം നിയന്ത്രണാതീതമാക്കും എന്ന ആശങ്ക മുന്നറിയിപ്പായി നല്‍കുകയാണ്. രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ധിക്കാനുള്ള സാഹചര്യം ഉണ്ടാകരുതെന്നും ഓര്‍മിപ്പിക്കുന്നു. അത്തരമൊരു സാഹചര്യം വന്നാല്‍ നമ്മുടെ ആരോഗ്യസംവിധാനം അതീവ സമ്മര്‍ദ്ദത്തില്‍ ആവുകയും നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥയുമുണ്ടാകും. അതിനാല്‍ ആരാധനാലയങ്ങളും മാളുകളും അതുപോലെ ആളുകള്‍ കൂട്ടംകൂടാന്‍ സാധ്യതയുള്ള സ്ഥലങ്ങളും ഇപ്പോള്‍ തുറക്കരുതെന്നും ഐഎംഎ കേരള ഘടകം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.

Related Stories

The Cue
www.thecue.in