സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് പാലക്കാട് സ്വദേശിനി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; മരിച്ചത് പാലക്കാട് സ്വദേശിനി

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍ (73) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി മരണപ്പെട്ട മീനാക്ഷിയമ്മാളിന്റെ കോവിഡ് പരിശോധന ഫലം ഇന്നാണ് ലഭിച്ചത്. ഇതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 12 ആയി.

മേയ് 25നാണ് മീനാക്ഷിയമ്മാള്‍ ചെന്നൈയില്‍ നിന്ന് പാലക്കാട് എത്തിയത്. തുടര്‍ന്ന് ശ്രീകൃഷ്ണപുരത്തെ സഹോദരന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്നി. പനിയും പ്രമേഹവും കൂടിയതിനെത്തുടര്‍ന്ന് മേയ് 28-നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്. ആദ്യ പരിശോധന ഫലം നെഗറ്റീവായിരുന്നെങ്കിലും മരണശേഷം വീണ്ടും പരിശോധിച്ചപ്പോഴാണ് രോഗം സ്ഥിരീകരിച്ചത്.

ഇവര്‍ക്ക് നേരത്തെ പ്രമേഹം, ന്യുമോണിയ തുടങ്ങിയ രോഗങ്ങളുണ്ടായിരുന്നുവെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്ന് തന്നെ നടത്തും. മീനാക്ഷിയമ്മാളിന്റെ സഹോദരന്റെ മകന്റെ കുട്ടിയും പാലക്കാട് ജില്ലാ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. കുട്ടിയുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ അറിയിച്ചു.

Related Stories

The Cue
www.thecue.in