രാജ്യത്ത് 24 മണിക്കൂറിനിടെ 9304 കൊവിഡ് ബാധിതര്‍; മരണം 6000 കടന്നു

രാജ്യത്ത് 24 മണിക്കൂറിനിടെ 9304 കൊവിഡ് ബാധിതര്‍; മരണം 6000 കടന്നു

രാജ്യത്ത് കൊവിഡ് 19 ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 9304 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഒരു ദിവത്തിടെ ഇത്രയധികം രോഗബാധിതരുണ്ടാകുന്നത് ഇതാദ്യമാണ്. 254 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ മരണ സംഖ്യ 6079 ആയി.

രാജ്യത്ത് 24 മണിക്കൂറിനിടെ 9304 കൊവിഡ് ബാധിതര്‍; മരണം 6000 കടന്നു
പൃഥ്വിരാജിനൊപ്പം ജോര്‍ദ്ദനില്‍ നിന്നെത്തിയ ആടുജീവിതം ടീമംഗത്തിന് കൊവിഡ്

ഇതുവരെ 2,16,919 പേര്‍ക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 1,06,737 പേര്‍ നിലവില്‍ ചികിത്സയിലുണ്ട്. 1,04,107 പേര്‍ രോഗമുക്തരായി. കൊവിഡ് ബാധിതര്‍ ഏറ്റവുമധികമുള്ള മഹാരാഷ്ട്രയില്‍ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം മുക്കാല്‍ ലക്ഷം കടന്നു. 2587 പേരാണ് മരിച്ചത്. തമിഴ്‌നാട്ടില്‍ 25,872 പേര്‍ക്കും, ഗുജറാത്തില്‍ 18,100 പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലോകത്താകെ കൊവിഡ് രോഗികളുടെ എണ്ണം 65 ലക്ഷം പിന്നിട്ടു. 387,878 പേരാണ് ഇതുവരെ മരിച്ചത്. അമേരിക്കയില്‍ പുതുതായി ഇരുപതിനായിരത്തിലധികം കേസുകളും, 1100ലധികം മരണവും റിപ്പോര്‍ട്ട് ചെയ്തു. 1901783 പേര്‍ക്കാണ് ഇതുവരെ രോഗം രോഗം ബാധിച്ചത്. ബ്രസീലില്‍ ഇതുവരെ 583980 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

Related Stories

No stories found.
logo
The Cue
www.thecue.in