സംസ്ഥാനത്ത് 94 പേര്‍ക്ക് കൂടി കൊവിഡ് 19; മൂന്ന് മരണം, 39 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് 94 പേര്‍ക്ക് കൂടി കൊവിഡ് 19; മൂന്ന് മരണം, 39 പേര്‍ക്ക് രോഗമുക്തി

സംസ്ഥാനത്ത് ഇന്ന് 94 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഇതില്‍ 47 പേര്‍ വിദേശത്ത് നിന്നെത്തിയവരാണ്. 37 പേര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്നെത്തിയവും, 7 പേര്‍ക്ക് സമ്പര്‍ക്കം മൂലവുമാണ് രോഗം പകര്‍ന്നത്. മഹാരാഷ്ട്രയില്‍ നിന്ന് വന്ന 23 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 39 പേര്‍ ഇന്ന് കൊവിഡ് മുക്തരായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കാസര്‍കോട് 12, കണ്ണൂര്‍ 6, കോഴിക്കോട് 10, മലപ്പുറം 8, വയനാട് 2, പാലക്കാട് 7, തൃശൂര്‍ 4, എറണാകുളം 2, ആലപ്പുഴ 8 , കോട്ടയം 5, പത്തനംതിട്ട 14, കൊല്ലം 11, തിരുവനന്തപുരം 5 എന്നിങ്ങനെയാണ് കൊവിഡ് സ്ഥിരീകരിച്ചവര്‍. മൂന്നു പേരാണ് കൊവിഡ് ബാധിച്ച് കഴിഞ്ഞ ദിവസങ്ങളില്‍ മരിച്ചത്. സംസ്ഥാനത്തെ ആകെ മരണം 14 ആയി.

ഇതുവരെ 1588 പേര്‍ക്കാണ് സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. നിലവില്‍ 884 പേര്‍ ചികിത്സയിലുണ്ട്. സംസ്ഥാനത്ത് 170065 ഇപ്പോള്‍ പേരാണ് നിരീക്ഷണത്തിലുള്ളത്. 1487 പേര്‍ ആശുപത്രികളില്‍ ക്വാറന്റൈനിലുണ്ട്. ഇന്ന് 225 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംസ്ഥനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 124 ആയി. കണ്ണൂര്‍ 4, കൊല്ലം 3, പാലക്കാട് 2 എന്നിങ്ങനെയാണ് പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍.

ലോക്ക്ഡൗണില്‍ നിന്ന് ഘട്ടം ഘട്ടമായി പുറത്തുകടക്കുകയാണ്. ലോക്ക് ഡൗണ്‍ ഇളവുകളുടെ ഭാഗമായി ജൂണ്‍ 8 മുതല്‍ ആരാധനാലയങ്ങളും മതസ്ഥാപനങ്ങളും തുറക്കാമെന്ന് കേന്ദ്രആഭ്യന്തരമന്ത്രാലയം ഉത്തരവിറക്കിയിരുന്നു. മാര്‍ഗനിര്‍ദേശമുണ്ടായിട്ടില്ല. ആരാധനാലയങ്ങള്‍ തുറന്നാലും വലിയ ആള്‍ക്കൂട്ടം ഈ ഘട്ടത്തില്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്രത്തിന്റെ മാര്‍ഗനിര്‍ദേശം വരുന്ന മുറക്ക്, കേരളത്തിലെ ആരാധനാലയങ്ങള്‍ എങ്ങനെ തുറക്കാമെന്നത് സംബന്ധിച്ച് അഭിപ്രായമാരായാന്‍ ഇന്ന് വിവിധ വിഭാഗം മത മേധാവികളുമായും, സംഘടനാ നേതാക്കളുമായും വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയിരുന്നുവെന്നും, സര്‍ക്കാരിന്റെ അഭിപ്രായത്തോട് എല്ലാവരും യോചിച്ചുവെന്നും മുഖ്യമന്ത്രി അറിയിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in