മുടിവെട്ടാന്‍ ആധാര്‍ നിര്‍ബന്ധം, വിവരങ്ങള്‍ രേഖപ്പെടുത്തണം; നിര്‍ദേശവുമായി തമിഴ്‌നാട്

മുടിവെട്ടാന്‍ ആധാര്‍ നിര്‍ബന്ധം, വിവരങ്ങള്‍ രേഖപ്പെടുത്തണം; നിര്‍ദേശവുമായി തമിഴ്‌നാട്

മുടിവെട്ടുന്നതിനുള്‍പ്പടെ ആധാര്‍കാര്‍ഡ് നിര്‍ബന്ധമാക്കി തമിഴ്‌നാട്. ജൂണ്‍ ഒന്നു മുതലുള്ള ലോക്ക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി തമിഴ്‌നാട്ടില്‍ ബ്യൂട്ടി പാര്‍ലറുകള്‍, ബാര്‍ബര്‍ ഷോപ്പുകള്‍, സ്പാകള്‍ എന്നിവ തുറന്നുപ്രവര്‍ത്തിക്കുന്നുണ്ട്. ഇവിടെയെത്തുന്ന ഉപഭോക്താക്കളും ജീവനക്കാരും പാലിക്കേണ്ട നിര്‍ദേശങ്ങളാണ് റവന്യൂ കമ്മീഷണര്‍ ജെ രാധാകൃഷ്ണന്‍ പുറത്തുവിട്ടിരിക്കുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സലൂണുകളിലും, ബ്യൂട്ടിപാര്‍ലറുകളിലുമെത്തുന്നവരുടെ പേര്, വിലാസം, മൊബൈല്‍ നമ്പര്‍, ആധാര്‍ വിവരങ്ങള്‍ എന്നിവ ശേഖരിക്കാന്‍ കടയുടമകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. മുടിവെട്ടാനെത്തുന്നവര്‍ക്കോ സലൂണിലെ ജീവനക്കാര്‍ക്കോ കൊവിഡ് സ്ഥിരീകരിച്ചാല്‍ സമ്പര്‍ക്കപ്പട്ടിക തയ്യാറാക്കുന്നതിനുള്ള മുന്‍കരുതല്‍ നടപടിയായാണ് തീരുമാനം.

മുടിവെട്ടാന്‍ ആധാര്‍ നിര്‍ബന്ധം, വിവരങ്ങള്‍ രേഖപ്പെടുത്തണം; നിര്‍ദേശവുമായി തമിഴ്‌നാട്
'ഇവള്‍ക്കിനി അച്ഛനില്ല, അവളുടെ വളര്‍ച്ച കാണാന്‍ ജോര്‍ജ്ജില്ല'; നീതി വേണമെന്ന് നിറകണ്ണുകളോടെ റോക്‌സി വാഷിംഗ്ടണ്‍

കടകള്‍ക്ക് മുന്നില്‍ ഹാന്‍ഡ് സാനിറ്റൈസറുകള്‍ ഉണ്ടായിരിക്കണമെന്നും നിര്‍ദേശമുണ്ട്. ജീവനക്കാരും ഉപഭോക്താക്കളും ഉപയോഗിക്കുന്ന ടിഷ്യൂകള്‍ സുരക്ഷിതമായി നീക്കം ചെയ്യണം. ജീവനക്കാര്‍ മാസ്‌കും ഗ്ലൗസുകളും ഉപയോഗിക്കണം. ഡിസ്‌പോസിബിള്‍ കോട്ടുകള്‍ മാത്രമേ ധരിക്കാവൂ. ടവ്വലുകള്‍ ഹെഡ്ബാന്‍ഡ്‌സ് എന്നിവ ഓരോ തവണയും കഴുകി വൃത്തിയായി സൂക്ഷിക്കണം. ജീവനക്കാര്‍ക്ക് പനിയോ ചുമയോ ശ്വാസതടസമോ അനുഭവപ്പെട്ടാല്‍ ഉടന്‍ ചികിത്സ തേടണം. കസേരകള്‍, കത്രിക ഉള്‍പ്പടെയുള്ള ഉപകരണങ്ങള്‍, ബെഡുകള്‍, തുടങ്ങിയവ തുടര്‍ച്ചയായി അണുവിമുക്തമാക്കണം. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നതിന്റെ അടിസ്ഥാനത്തിലായിരിക്കണം പ്രവര്‍ത്തനം. സാമൂഹിക അകലം പാലിക്കണം തുടങ്ങിയവയാണ് മറ്റ് നിര്‍ദേശങ്ങള്‍.

Related Stories

The Cue
www.thecue.in